|    Nov 21 Wed, 2018 5:04 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഹജ്ജ്: തീര്‍ത്ഥാടകര്‍ക്കായി ഒരു വിമാനം കൂടി അനുവദിച്ചു

Published : 4th August 2018 | Posted By: kasim kzm

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള തീര്‍ത്ഥാടകര്‍ക്കായി നെടുമ്പാശ്ശേരിയില്‍ നിന്ന് ഒരു വിമാനം കുടി അനുവദിച്ചു. ഇതോടെ ഹജ്ജ് തീര്‍ത്ഥാടകരുമായി പുറപ്പെടുന്ന സൗദി എയര്‍ലൈന്‍സ് വിമാനങ്ങളുടെ എണ്ണം 30 ആയി. ഈ മാസം 13നാണ് അധികമായി അനുവദിച്ച വിമാനം പുറപ്പെടുക.
കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള 12046 തീര്‍ത്ഥാടകര്‍ക്കായി 410 പേര്‍ക്ക് സഞ്ചരിക്കാവുന്ന 29 വിമാനങ്ങള്‍ നേരത്തേ അനുവദിച്ചിരുന്നു.
ഈ ഷെഡ്യൂള്‍ പ്രകാരം 156 പേര്‍ക്കുകൂടി യാത്രാസൗകര്യം ആവശ്യമായിരുന്നു. അധികമായി അനുവദിച്ച വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്കു പുറമേ മുംബൈയില്‍ നിന്നുള്ള തീര്‍ത്ഥാടകരും യാത്രയാകും.
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇതുവരെ നാലു വിമാനങ്ങളിലായി 1640 പേര്‍ മക്കയിലേക്ക് യാത്രയായി. ഇന്നലെ ഉച്ചയ്ക്ക് 12.25നു പുറപ്പെട്ട വിമാനത്തില്‍ 410 പേരാണ് യാത്ര തിരിച്ചത്. 16 ദിവസങ്ങളിലായി 30 വിമാനങ്ങളാണ് സൗദി എയര്‍ലൈന്‍സ് നെടുമ്പാശ്ശേരിയില്‍ നിന്നു ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി ചാര്‍ട്ട് ചെയ്തിരിക്കുന്നത്.
കേരളത്തില്‍ നിന്ന് ഈ വര്‍ഷം 11,772 പേരാണ് യാത്ര തിരിക്കുന്നത്. ഇവരോടൊപ്പം രണ്ട് വയസ്സില്‍ താഴെ പ്രായമുള്ള 25 കുട്ടികളും യാത്രയാവും.
ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള 277 പേരും പോണ്ടിച്ചേരി ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ മാഹിയില്‍ നിന്നുള്ള 47 തീര്‍ത്ഥാടകരും നെടുമ്പാശ്ശേരിയില്‍ നിന്നാണ് യാത്ര തിരിക്കുന്നത്. ലക്ഷദ്വീപില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ഈ മാസം 8ന് പുറപ്പെടും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss