|    Mar 23 Thu, 2017 5:56 pm
FLASH NEWS

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് 54 കിലോ ലഗേജുകള്‍ അനുവദിക്കും

Published : 21st July 2016 | Posted By: sdq

കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് പോവുന്നവര്‍ക്ക് ഇത്തവണ അനുവദിക്കുന്നത് 54 കിലോ ലഗേജ്. ഇതു സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്ക് നല്‍കി. സുരക്ഷിതവും ഗുണമേന്‍മയുള്ളതുമായ ബാഗേജുകളാണ് യാത്രയ്ക്ക് ഉപയോഗിക്കേണ്ടത്. 22 കിലോ ഉള്‍ക്കൊള്ളുന്ന രണ്ട് ചെക്കിങ് ബാഗുകളും, 10 കിലോ ഉള്‍ക്കൊള്ളുന്ന ഒരു ഹാന്‍ഡ് ബാഗുമാണ് അനുവദിക്കുക. തുന്നിക്കെട്ടിയ പ്ലാസ്റ്റിക് ചാക്ക് അടക്കമുള്ളവ നിരോധിച്ചിട്ടുണ്ട്. ഗുണനിലവാരവും ഉറപ്പുമുള്ള ബാഗുകളിലാവണം തീര്‍ത്ഥാടന വേളയില്‍ ഉപയോഗിക്കേണ്ട സാധനങ്ങള്‍ സൂക്ഷിക്കാനായി കൊണ്ടു പോവേണ്ടത്.


ബാഗില്‍ രാജ്യം, പേര്, പാസ്‌പോര്‍ട്ട് നമ്പര്‍, കവര്‍ നമ്പര്‍, ഫോണ്‍നമ്പര്‍ തുടങ്ങിയ അവശ്യ വിവരങ്ങള്‍ എഴുതിയിരിക്കണം.
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ യാത്രയാവുന്നവര്‍ക്ക് ബാഗില്‍ പതിക്കാനുളള പ്രത്യേക സ്റ്റിക്കര്‍ ഹജ്ജ് പഠന ക്ലാസില്‍ വിതരണം ചെയ്യുന്നുണ്ട്.

(Visited 67 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക