|    Feb 21 Wed, 2018 1:10 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഹജ്ജ് തീര്‍ത്ഥാടകരുടെ യാത്രാ ഷെഡ്യൂള്‍ലഭ്യമായിത്തുടങ്ങി

Published : 6th August 2017 | Posted By: fsq

 

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴിയുള്ള തീര്‍ത്ഥാടകരുടെ യാത്രാ ഷെഡ്യൂള്‍ ലഭ്യമായിത്തുടങ്ങി. ഈ മാസം 13 മുതലാണ് സംസ്ഥാനത്തു നിന്നു ഹജ്ജ് കമ്മിറ്റി വഴി യാത്ര തിരിക്കുന്ന തീര്‍ത്ഥാടകര്‍ നെടുമ്പാശ്ശേരിയില്‍ നിന്നു പുറപ്പെടുന്നത്. ആദ്യദിവസങ്ങളിലുള്ള വിമാനങ്ങളില്‍ യാത്ര തിരിക്കുന്ന തീര്‍ത്ഥാടകരുടെ വിവരങ്ങളാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. പൂര്‍ണമായ യാത്രാ ഷെഡ്യൂള്‍ രണ്ടു ദിവസത്തിനകം ലഭ്യമാകും.  ട്രെയിനര്‍മാര്‍ മുഖേന ഓരോ തീര്‍ത്ഥാടകരെയും യാത്രാവിവരങ്ങള്‍ കൃത്യമായി അറിയിക്കുന്നുണ്ട്. കൂടാതെ കവര്‍ നമ്പര്‍ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നു യാത്രാവിവരങ്ങള്‍ അറിയാന്‍ സാധിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss