|    Jul 20 Thu, 2017 10:15 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

ഹജ്ജ് തീര്‍ത്ഥാടകന്‍ മക്കയില്‍ മരിച്ചു

Published : 29th August 2016 | Posted By: SMR

കണ്ണൂര്‍സിറ്റി: ഭാര്യയോടൊപ്പം ഹജ്ജിനു പോയ മധ്യവയസ്‌കന്‍ മക്കയില്‍ മരിച്ചു. കണ്ണൂര്‍ സിറ്റി മരയ്ക്കാര്‍കണ്ടി വെത്തിലപ്പള്ളി വയലിലെ നജാഹില്‍ എ വി നസീര്‍(60) ആണ് സുബ്ഹി നമസ്‌കാരത്തിനിടെ മരണപ്പെട്ടത്. 38 വര്‍ഷമായി കുവൈത്തിലെ അല്‍സബ ബേക്കറിയില്‍ ജീവനക്കാരനായിരുന്നു. മൂന്നു ദിവസം മുമ്പ് സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴിയാണ് ഇദ്ദേഹം മക്കയിലെത്തിയത്. ഭാര്യ: തുര്‍ക്കിന്റവിട നസീമ. മക്കള്‍: നജാത്ത്, നസീബ, നജാഫ്, നസ്‌വാന്‍. മരുമക്കള്‍: അശ്ഫാഖ്, അനീസ്(ഇരുവരും ദുബയ്). മയ്യിത്ത് മക്കയില്‍ ഖബറടക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക