|    Dec 16 Sun, 2018 4:09 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഹജ്ജ്: തിരഞ്ഞെടുക്കപ്പെട്ടവര്‍ ബാക്കി തുക മെയ്് 23ന് മുമ്പ് അടയ്ക്കണം

Published : 25th April 2018 | Posted By: kasim kzm

മലപ്പുറം: 2018ലെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവരുടെ ബാക്കി തുക 23ന് മുമ്പായി അടവാക്കേണ്ടതാണ്. നേരത്തെ അടച്ച ഒന്നാം ഗഡുവായ 81,000 രൂപയ്ക്ക് പുറമെ ഇനി അടയ്‌ക്കേണ്ട തുക താഴെ പറയുംപ്രകാരമാണ്. ഗ്രീന്‍ കാറ്റഗറിക്കാര്‍ 1,75, 350 രൂപ, അസീസിയ കാറ്റഗറിക്കാര്‍ 1,41,200 രൂപ. അപേക്ഷാ ഫോറത്തില്‍ ബലികര്‍മത്തിനുള്ള കൂപ്പണ്‍ ആവശ്യപ്പെട്ടവര്‍, ആ ഇനത്തില്‍ 8000 രൂപ കൂടി അധികം അടയ്ക്കണം. 2 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് (ഇന്‍ഫന്റ്) 11,660 രൂപ അടയ്‌ക്കേണ്ടതാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയോ -FEE TY-PEþ25 (A/c.No.32175020010) , യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെയോ (അ/ര.ചീ. 318702 010 406009) ഏതെങ്കിലും ശാഖയിലോ, ഓണ്‍ലൈന്‍ ആയോ പണം അടയ്ക്കാവുന്നതാണ്. പണം അടയ്ക്കുന്നതിനുള്ള പേ ഇന്‍ സ്ലിപ്പ്, www.hajco mmittee.gov.in, www.kera lahajcommittee.org എന്നീ വെബ്‌സൈറ്റുകളില്‍ നിന്നു ലഭിക്കും. പണമടച്ചതിനു ശേഷം, പേ ഇന്‍ സ്ലിപ്പിന്റ ഹജ്ജ് കമ്മിറ്റിക്കുള്ള കോപ്പി, എക്‌സിക്യൂട്ടീവ് ഓഫിസര്‍, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി, ഹജ്ജ് ഹൗസ്. കാലിക്കറ്റ് എയര്‍പോര്‍ട്ട് (പി.ഒ), മലപ്പുറം 673647 വിലാസത്തില്‍ അയക്കേണ്ടതാണ്. പേ ഇന്‍ സ്ലിപ്പിന്റെ അപേക്ഷകനുള്ള കോപ്പി (Pilgrim Copy) അപേക്ഷകന്‍ തന്നെ സൂക്ഷിക്കേണ്ടതും ഹജ്ജ് യാത്രാ സമയത്ത് കൈവശം കരുതേണ്ട തുമാണ്.
കൂടാതെ മുമ്പ് ഹജ്ജ്/ഉംറ ചെയ്തവര്‍ വിസ ചാര്‍ജായി 2000 സൗദി റിയാല്‍ (35,202രൂപ) അടയ്ക്കണമെന്ന് സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ നിര്‍ദേശമുണ്ട്. ഇത്തരം ആളുകളുടെ ലിസ്റ്റ് പിന്നീട് കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രസിദ്ധീകരിക്കുന്നതും അതനുസരിച്ച് അവര്‍ ഹജ്ജ് യാത്രയ്ക്ക് മുമ്പായി നിശ്ചിത തുക അടയ്‌ക്കേണ്ടതുമാണ്. അതേസമയം, ജീവിതത്തില്‍ ഒരിക്കല്‍ ഹജ്ജും ഉംറയും നിര്‍വഹിച്ചവര്‍ക്ക് ഈ വര്‍ഷം മുതല്‍ 2000 സൗദി റിയാല്‍ (35,202രൂപ) അധികം നല്‍കണം. ഇതോടെ ഈ വര്‍ഷം ഹജ്ജിന് പോവുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും നിശ്ചിത തുകയോടൊപ്പം 35,202രൂപ അധികം നല്‍കേണ്ടിവരും. ഇവരുടെ ലിസ്റ്റ് കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രസിദ്ധീകരിക്കും. നിലവില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഹജ്ജിന് ഇത്തവണ 21,000 രൂപ അധികം ചെലവ് വരുന്നുണ്ട്.
ഹജ്ജ് സബ്‌സിഡി ഒഴിവാക്കിയതും എയര്‍പോര്‍ട്ട് ടാക്‌സ് നിരക്ക് വര്‍ധിപ്പിച്ചതടക്കം ഇതിന് കാരണമായിട്ടുണ്ട്. ഹജ്ജിന് അവസരം ലഭിച്ച രണ്ട് വയസ്സിനു താഴെയുള്ള കുട്ടികളുടെ വിമാനനിരക്കിലും മാറ്റംവരുത്തി. കേന്ദ്ര ഹജ്ജ് കമ്മിറ്റി പുതുതായി പ്രസിദ്ധീകരിച്ച സര്‍ക്കുലര്‍ പ്രകാരം വിമാനത്താവള നിരക്ക്, നികുതി ഉള്‍പ്പെടെ 11,660 രൂപയാണ് നെടുമ്പാശ്ശേരിയില്‍ നിന്നുള്ള നിരക്ക്. നേരത്തെയുള്ള സര്‍ക്കുലര്‍ പ്രകാരം 10,660 രൂപയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss