|    Nov 24 Fri, 2017 5:20 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഹജ്ജ് ക്വാട്ട തടഞ്ഞ കേന്ദ്രത്തിന്റെ ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി

Published : 11th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: അല്‍ഹിന്ദ് ട്രാവല്‍സിനു ഹജ്ജ് ക്വാട്ട തടഞ്ഞ കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് നേരത്തേ അല്‍ഹിന്ദിന്റെ ഹജ്ജ് ക്വാട്ട സര്‍ക്കാര്‍ തടഞ്ഞത്. നടപടി ചോദ്യംചെയ്ത് അല്‍ഹിന്ദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍, ഹജ്ജ് ക്വാട്ട പുനഃസ്ഥാപിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കി. ഈ ഹരജിയാണ് ഇന്നലെ തള്ളിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക