|    Aug 19 Sun, 2018 6:10 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഹജ്ജ് ക്വാട്ട: കേരളം മൂന്നാം സ്ഥാനത്ത്‌

Published : 12th January 2018 | Posted By: kasim kzm

സ്വന്തം പ്രതിനിധി

കരിപ്പൂര്‍: ഹജ്ജ് അപേക്ഷക ള്‍ കൂടുതലുള്ള കേരളം ഹജ്ജ് ക്വാട്ടയില്‍ മൂന്നാംസ്ഥാനത്ത്. കേരളത്തില്‍ 69,783 ഹജ്ജ് അപേക്ഷകര്‍ക്കു ലഭിച്ചത് 10,981 സീറ്റാണ്. എന്നാല്‍, ക്വാട്ട ഏറ്റവും കൂടുതല്‍ ലഭിച്ചത് അപേക്ഷകരില്‍ നാലാംസ്ഥാനത്തുള്ള ഉത്തര്‍പ്രദേശിനാണ്. യുപിയില്‍ ഈ വര്‍ഷം 42,914 അപേക്ഷകരാണുണ്ടായിരുന്നത്. എന്നാല്‍ 29,851 ഹജ്ജ് ക്വാട്ട ലഭിച്ചു.
ഹജ്ജ് അപേക്ഷകരില്‍ മൂന്നാംസ്ഥാനത്തുള്ള മഹാരാഷ്ട്രയ്ക്കാണ് ക്വാട്ടയില്‍ രണ്ടാംസ്ഥാനം. മഹാരാഷ്ട്രയില്‍ 43,804 അപേക്ഷകര്‍ക്ക് 11,524 സീറ്റ് ലഭിച്ച് ക്വാട്ടയില്‍ രണ്ടാംസ്ഥാനത്തെത്തി. കേരളം ക്വാട്ടയില്‍ മൂന്നാംസ്ഥാനത്തും അപേക്ഷകരില്‍ ഒന്നാംസ്ഥാനത്തുമാണ്. അപേക്ഷകരില്‍ നാലാംസ്ഥാനത്തുള്ള കശ്മീര്‍ ക്വാട്ടയിലും നാലാംസ്ഥാനത്താണ്. 32,332 അപേക്ഷകര്‍ക്ക് 9,773 സീറ്റാണ് കശ്മീരിനു ലഭിച്ചത്.
അപേക്ഷകരില്‍ രണ്ടാംസ്ഥാനത്തുള്ള ഗുജറാത്ത് ക്വാട്ടയില്‍ അഞ്ചാംസ്ഥാനത്തെത്തി. ഗുജറാത്തിന് 43,969 അപേക്ഷകര്‍ക്ക് ആകെ 6,395 ക്വാട്ടയാണു ലഭിച്ചത്. മറ്റു പ്രധാന സംസ്ഥാനങ്ങളുടെ കണക്കുകള്‍ ഇങ്ങനെ: ഹജജ് അപേക്ഷകള്‍, ബ്രാക്കറ്റില്‍ ഹജ്ജ് ക്വാട്ട. മധ്യപ്രദേശ്- 19,947 (4,432), കര്‍ണാടക- 18,427 (6,624), തെലങ്കാന- 17,147 (4,066), രാജസ്ഥാന്‍- 14,420 (5,201), തമിഴ്‌നാട്- 9,568 (3,542).
ഈ വര്‍ഷം കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും വിവിധ സംസ്ഥാനങ്ങളില്‍നിന്നുമായി കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് ആകെ 3,55,604 അപേക്ഷകളാണു ലഭിച്ചത്. ഇവര്‍ക്കായി 1,25,025 ഹജ് ക്വാട്ടയാണ് വീതിച്ചുനല്‍കിയത്. ഹജ്ജ് വോളന്റിയര്‍മാരായി സേവനം ചെയ്യാന്‍ നിയമിക്കപ്പെടുന്ന ഖാദിമുല്‍ ഹജ്ജാജുമാര്‍ക്ക് 625 സീറ്റ് നീക്കിവച്ചിട്ടുണ്ട്. ഏഴു സംസ്ഥാനങ്ങളില്‍ അപേക്ഷകരില്ലാത്ത 20,964 സീറ്റും മെഹ്‌റമില്ലാതെ യാത്ര മുടങ്ങുന്ന സത്രീകള്‍ക്ക് 500 സീറ്റും കശ്മീരിന് പ്രത്യേക പരിഗണനയായി 2,000 സീറ്റും നല്‍കി. കേന്ദ്രഭരണപ്രദേശങ്ങള്‍ക്ക് അധിക ക്വാട്ടയായി 618 സീറ്റും മെഹ്‌റമില്ലാതെ 45 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ സംഘത്തിന് 4,370 സീറ്റും നീക്കിവച്ചാണ് ഹജ്ജ് ക്വാട്ട വീതംവച്ചത്.
കേരളത്തില്‍ അരലക്ഷത്തിലേറെ ഹജ്ജ് അപേക്ഷകര്‍ സീറ്റ് കിട്ടാതെ കാത്തിരിക്കുമ്പോഴാണ് പശ്ചിമബംഗാള്‍, ബിഹാര്‍, അസം, പഞ്ചാബ്, ത്രിപുര, ജാര്‍ഖണ്ഡ്, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളില്‍ ഹജ്ജിന് അപേക്ഷകരില്ലാതെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത്.
അപേക്ഷകരില്ലാതെ ഒഴിഞ്ഞുകിടന്ന 20,964 സീറ്റുകള്‍ പിന്നീട് അപേക്ഷകര്‍ കൂടുതലുള്ള സംസ്ഥാനങ്ങള്‍ക്കു വീതിച്ചുനല്‍കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss