|    Apr 21 Sat, 2018 5:57 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഹജ്ജ് ക്വാട്ട: കേന്ദ്ര കമ്മിറ്റിക്കുമേല്‍ വീണ്ടും സമ്മര്‍ദ്ദം ചെലുത്തും- മന്ത്രി

Published : 3rd December 2015 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഹജ്ജ് ക്വാട്ട വര്‍ധിപ്പിച്ചുകിട്ടാന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കുമേല്‍ ഇനിയും സമ്മര്‍ദ്ദം ചെലുത്തുമെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയെ അറിയിച്ചു. കെ എന്‍ എ ഖാദറിന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.ഹജ്ജ് ക്വാട്ടയ്ക്കായി രാജ്യത്ത് ഏറ്റവുമധികം അപേക്ഷകള്‍ ലഭിക്കുന്നത് കേരളത്തില്‍നിന്നാണ്. എന്നാല്‍, ജനസംഖ്യാനുപാതികമായി ക്വാട്ട നിശ്ചയിക്കുന്നതിനാല്‍ കേരളത്തില്‍നിന്ന് അപേക്ഷിക്കുന്നവരില്‍ ചെറിയ ശതമാനം പേര്‍ക്കുമാത്രമാണ് അവസരം കിട്ടുന്നത്.
70 വയസ്സ് കഴിഞ്ഞവര്‍ക്കും നാലും അഞ്ചും വര്‍ഷമായി അപേക്ഷിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും മുന്‍ഗണന നല്‍കിവരുന്നുണ്ട്. അപേക്ഷകരുടെ അനുപാതത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന് ഹജ്ജ് ക്വാട്ട അനുവദിക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റിയോട് ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss