|    Dec 11 Tue, 2018 2:22 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഹജ്ജ് ക്യാംപ് സമാപിക്കുന്നു; അവസാന വിമാനം നാളെ

Published : 15th August 2018 | Posted By: kasim kzm

നെടുമ്പാശ്ശേരി: നാളെ അവസാന സംഘം തീര്‍ത്ഥാടകരും നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപില്‍ നിന്നു യാത്രയാവുന്നതോടെ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഈ വര്‍ഷത്തെ നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപിന്റെ പ്രവര്‍ത്തനങ്ങള്‍ സമാപിക്കും. സമാപന സമ്മേളനം ഇന്നു വൈകീട്ട് ഏഴിനു ഹജ്ജ് ക്യാംപിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. നാളെ പുലര്‍ച്ചെ 12.10നാണ് അവസാന വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നു യാത്രയാവുന്നത്. ജൂലൈ 31നു മുഖ്യമന്ത്രി പിണറായി വിജയനാണു ഹജ്ജ് ക്യാംപിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. 16 ദിവസം നീണ്ടുനിന്ന ക്യാംപിനാണ് സമാപനമാവുന്നത്. ഇന്ന് വൈകീട്ട് ഹജ്ജ് ക്യാംപിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ഹജ്ജ് ക്യാംപിന്റെ സമാപന സമ്മേളനത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മന്ത്രി കെ ടി ജലീല്‍ അടക്കമുള്ളവര്‍ സംബന്ധിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss