|    Jan 23 Mon, 2017 2:04 am
FLASH NEWS

ഹജ്ജ് ക്യാംപ് പ്രവര്‍ത്തനം ആരംഭിച്ചു; ആദ്യവിമാനം ഇന്നു വൈകീട്ട്

Published : 22nd August 2016 | Posted By: G.A.G

നെടുമ്പാശ്ശേരി: അടുത്ത വര്‍ഷം മുതല്‍ കോഴിക്കോട് വിമാനത്താവളത്തില്‍ ഹജ്ജ് സര്‍വീസ് പുനരാരംഭിക്കുന്നതിനാവശ്യമായ ഇടപെടലുകള്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ആരംഭിച്ച ഹജ്ജ് ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ സൗകര്യമില്ലാത്തതിന്റെ പേരിലാണ് ഹജ്ജ് സര്‍വീസ് കൊച്ചിയിലേക്കു മാറ്റിയത്. ഭൂമി ഏറ്റെടുത്ത് നല്‍കിയെങ്കിലേ വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് ആരംഭിക്കാനാവൂവെന്ന നിലപാടിലാണ് കേന്ദ്രം. ഈ സാഹചര്യത്തില്‍ ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകസമാധാന സന്ദേശത്തിന്റെ പ്രതീകമാണ് ഹജ്ജ്. ശുഭ്രവസ്ത്രധാരികളായ ഹാജിമാരില്‍ സമാധാനവും ശാന്തിയുമാണ് പ്രതിഫലിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കെ ടി ജലീല്‍ അധ്യക്ഷത വഹിച്ചു. പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, എസ് ശര്‍മ, വി കെ ഇബ്രാഹീം കുഞ്ഞ്, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ടി പി അബ്ദുല്ല കോയ മദനി, എം ഐ അബ്ദുല്‍ അസീസ്, സലാഹുദ്ദീന്‍ മദനി, കുഞ്ഞിമുഹമ്മദ് പറപ്പൂര്‍ സംസാരിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് 3.20ന് ആദ്യ ഹജ്ജ് വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നു യാത്രതിരിക്കും.

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 78 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക