|    Jul 16 Mon, 2018 2:23 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഹജ്ജ് ക്യാംപ് : കെഎസ്ആര്‍ടിസി 15 പ്രത്യേക സര്‍വീസ് നടത്തും

Published : 3rd August 2017 | Posted By: fsq

 

കരിപ്പൂര്‍: ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപിലെത്തുന്നതിനായി കെഎസ്ആര്‍ടിസിയുടെ 15 വോള്‍വോ ബസ്സുകള്‍ അഡീഷനല്‍ സര്‍വീസ് നടത്തും. ഇതില്‍ ഏഴെണ്ണം കോഴിക്കോട്ട് നിന്നും അഞ്ചെണ്ണം മലപ്പുറത്തു നിന്നുമാണ്. തൃശൂരില്‍ നിന്ന് രണ്ടെണ്ണവും പൊന്നാനിയില്‍നിന്ന് ഒരു സര്‍വീസുമാണ് നടത്തുക. മലബാറില്‍ നിന്നാണു കൂടുതല്‍ തീര്‍ത്ഥാടകരുള്ളത്. ഹജ്ജ് ക്യാംപ് ആരംഭിക്കുന്നതു മുതല്‍ ബസ്സുകള്‍ നെടുമ്പാശ്ശേരിയിലേക്ക് സര്‍വീസ് നടത്തും. ബസ് ചാര്‍ജ് തീര്‍ത്ഥാടകന്‍ തന്നെ നല്‍കണം. ഇതിനു പുറമേ ഹജ്ജ് ക്യാംപ് വേളയില്‍ മുഴുവന്‍ ട്രെയിനുകള്‍ക്കും ആലുവ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുമുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss