|    Mar 26 Sun, 2017 10:39 pm
FLASH NEWS

ഹജ്ജ് ക്യാംപ് ഏകോപനത്തിന് പ്രത്യേക സംവിധാനം; ക്യാംപ് ആഗസ്ത് 21ന് തുടങ്ങും

Published : 27th July 2016 | Posted By: SMR

കൊച്ചി: അടുത്ത 21ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിനു സമീപം ആരംഭിക്കുന്ന സംസ്ഥാന ഹജ്ജ് ക്യാംപിനു മുന്നോടിയായി വിവിധ വകുപ്പുകളുടെ ഏകോപനയോഗം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സിയാല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. എറണാകുളം ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യം, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ല്യാര്‍ എന്നിവരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
21ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഹജ്ജ് ക്യാംപ് ഉദ്ഘാടനം ചെയ്യും. 22ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് ജിദ്ദയിലേക്കുള്ള ആദ്യ ഹജ്ജ് വിമാനത്തിന്റെ ഫഌഗ് ഓഫ്. സപ്തംബര്‍ അഞ്ചിന് വൈകീട്ട് 5.30നാണ് അവസാന സര്‍വീസ്. ഇതിനിടയില്‍ 24 സര്‍വീസുകളാണ് ആകെയുണ്ടാവുക. ആഗസ്ത് 23 മുതല്‍ 31 വരെ ദിവസവും രണ്ട് സര്‍വീസുകള്‍ വീതമാണു നിശ്ചയിച്ചിരിക്കുന്നത്. സപ്തംബര്‍ ഒന്നുമുതല്‍ അഞ്ചു വരെ ദിവസവും ഓരോ സര്‍വീസും. സപ്തംബര്‍ 29 മുതല്‍ തീര്‍ത്ഥാടകരുടെ മടക്കയാത്ര ആരംഭിക്കും.
മദീനയില്‍ നിന്നുള്ള ആദ്യവിമാനം 29ന് ഉച്ചയ്ക്ക് 3.45ന് നെടുമ്പാശ്ശേരിയിലെത്തും. ഒക്‌ടോബര്‍ 14ന് രാവിലെ 10.45ന് അവസാന വിമാനം എത്തും. സൗദി എയര്‍ലൈന്‍സിനാണ് ഹജ്ജ് സര്‍വീസിന്റെ ചുമതല. 10,500 പേരാണ് ഇത്തവണ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന പോവുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എയര്‍ ക്രാഫ്റ്റ്‌സ് മെയിന്റന്‍സ് ഹാംഗറിലാണ് തീര്‍ത്ഥാടകര്‍ക്കുള്ള ക്യാംപ്. ക്യാംപിലേക്ക് തീര്‍ത്ഥാടകരെ എത്തിക്കുന്നതിന് കെഎസ്ആര്‍ടിസി പ്രത്യേക ബസ് സര്‍വീസ് നടത്തും. തീര്‍ത്ഥാടകരുടെ ബാഗുകളുടെ ചെക്ക് ഇന്‍ നടപടികള്‍ ക്യാംപില്‍ തന്നെ നടക്കും. കസ്റ്റംസ്, എമിഗ്രേഷന്‍ നടപടിക്രമങ്ങളും സുഗമമാക്കാന്‍ സംവിധാനമുണ്ടാവും. സിഐഎസ്എഫിനാണ് ക്യാംപിന്റെ സുരക്ഷാച്ചുമതല. സംസ്ഥാന പോലിസും സഹായം നല്‍കും.
ജില്ല മെഡിക്കല്‍ ഓഫിസിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ സംഘവും ക്യാംപിലുണ്ടാവും. പ്രധാന ട്രെയിനുകള്‍ക്ക് ആലുവയില്‍ സ്‌റ്റോപ്പ് അനുവദിക്കാന്‍ നടപടി സ്വീകരിക്കും. കോഴിക്കോട്, മലപ്പുറം, പൊന്നാനി എന്നിവിടങ്ങളില്‍ നിന്ന് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തും.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക