|    Sep 22 Fri, 2017 5:13 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

ഹജ്ജ് ക്യാംപ് ഉദ്ഘാടനം നാളെ ; ആദ്യ വിമാനം 13ന് രാവിലെ

Published : 11th August 2017 | Posted By: fsq

 

നെടുമ്പാശ്ശേരി: ഈ വര്‍ഷം സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഹജ്ജ് ക്യാംപിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ വൈകുന്നേരം 5നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 13നു രാവിലെ 6. 45നു ആദ്യ ഹജ്ജ് വിമാനം മന്ത്രി കെ ടി ജലീല്‍ ഫഌഗ്ഓഫ് ചെയ്യുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി. നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപില്‍ നടത്തയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കാന്‍ യാത്ര തിരിക്കുന്ന വനിതാ തീര്‍ത്ഥാടകരെ തിരിച്ചറിയുന്നതിന് ഇന്ത്യയുടെ ദേശീയ പതാക ആലേഖനം ചെയ്ത മക്കന സ്റ്റിക്കര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇതില്‍ ഹജ്ജ് വോളന്റിയറുടെ ഫോണ്‍ നമ്പറും തീര്‍ത്ഥാടകരുടെ കവര്‍ നമ്പറും രേഖപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സൗകര്യം ഒരുക്കുന്നതില്‍ മറ്റ് കേരള ഹജ്ജ് കമ്മിറ്റി  മുന്നിലാണെന്നും ഈ വര്‍ഷം സംസ്ഥാനത്തു നിന്നുള്ള ഹാജിമാരെ സഹായിക്കാന്‍ 56 സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ വോളന്റിയര്‍മാര്‍ തീര്‍ത്ഥാടകരെ അനുഗമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹാജിമാരെ സഹായിക്കാന്‍ 22 പ്രവാസി സംഘടനകളില്‍ നിന്നു പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട വോളന്റിയര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. സുരക്ഷാകാരണങ്ങളാല്‍ പാചകത്തിന് ഗ്യാസ് സിലിണ്ടര്‍ ഉപയോഗിക്കാന്‍ നിയന്ത്രണമുള്ളതിനാല്‍ മക്കയിലും മിനായിലും ഹാജിമാര്‍ക്ക് പ്രവാസി വോളന്റിയര്‍മാര്‍ കഞ്ഞി എത്തിച്ചുനല്‍കുമെന്നും തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി പറഞ്ഞു. ഈ വര്‍ഷം 11,828 ഹാജിമാരാണ് നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപില്‍ നിന്നു യാത്ര തിരിക്കുന്നത്. കേരളത്തില്‍ നിന്ന് 11,425 ഹാജിമാര്‍, 25 കുട്ടികള്‍, ലക്ഷദ്വീപില്‍ നിന്ന് 305 പേരും, മാഹിയില്‍ നിന്ന് 32 എന്നിങ്ങനെയാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന പോകുന്നവരുടെ കണക്ക്.  26നാണ് അവസാന വിമാനം യാത്ര തിരിക്കുക. തീര്‍ത്ഥാടകരുടെ ലഗേജുകള്‍ പെട്ടെന്നു തിരിച്ചറിയാന്‍ അസീസിയ, ഗ്രീന്‍ കാറ്റഗറികളില്‍ പ്രത്യേകം ടാഗ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു. ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി ടി കെ അബ്ദുര്‍റഹ്മാന്‍, സ്‌പെഷ്യല്‍ ഓഫിസര്‍ യു അബ്ദുല്‍ കരീം, സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ എന്‍ പി ഷാജഹാന്‍, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ ഷരീഫ് മണിയാട്ടുകുടി, എച്ച് ഇ മുഹമ്മദ് ബാബു സേട്ട്, സ്വാഗതസംഘം ഭാരവാഹികളായ എച്ച് മുസ്സമ്മില്‍ ഹാജി, അനസ് ഹാജി ആലപ്പുഴ, അബ്ദുല്‍ ലത്തീഫ്, ഹൈദ്രോസ് ഹാജി, പി പി ഖാദര്‍കുഞ്ഞ് ഹാജി, നൗഷാദ് മേത്തര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക