|    Mar 26 Sun, 2017 6:58 am
FLASH NEWS

ഹജ്ജ് ക്യാംപില്‍ നിന്ന് ഇതുവരെ പുറപ്പെട്ടത് 5850 തീര്‍ത്ഥാടകര്‍

Published : 29th August 2016 | Posted By: SMR

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിനായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി ഇതുവരെ 5,850 തീര്‍ത്ഥാടകര്‍ പുറപ്പെട്ടു.
ഇന്നലെ യാത്രചെയ്ത തീര്‍ത്ഥാടകരില്‍ അധികവും മലപ്പുറം ജില്ലയില്‍നിന്നുള്ളവരാണ്. 332 ഹജ്ജ് തീര്‍ത്ഥാടകരാണ് ഇന്നലെ രണ്ടു വിമാനങ്ങളിലായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ടത്. ലക്ഷദ്വീപില്‍ നിന്നുള്ളവരടക്കം 11,000 പേരാണ് നെടുമ്പാശ്ശേരി വഴി കേരളത്തില്‍നിന്ന് ഹജ്ജിന് ഇക്കൊല്ലം പോവുന്നത്. ഇതുവരെയായി പകുതിയോളം പേര്‍ യാത്രതിരിച്ചു.
ഇന്നലെ രണ്ടു വിമാനങ്ങളിലായി 900 പേര്‍ യാത്രതിരിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ഒരുമണിക്കുള്ള വിമാനത്തില്‍ 450 പേരും വൈകീട്ട് 6.30ന് 450 പേരും യാത്രതിരിച്ചു. ഇന്നലെ യാത്രതിരിച്ചവര്‍ ശനിയാഴ്ച തന്നെ ക്യാംപിലെത്തിയിരുന്നു.
കറുകുറ്റി ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് ആലുവ റെയില്‍വേ സ്റ്റേഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ഹജ്ജ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ഒരു സെക്ഷന്‍ ഇന്നലെ അത്താണി ജങ്ഷനിലേക്കു മാറ്റി. വൈകിയെത്തിയവര്‍ക്കു വേണ്ട നിര്‍ദേശങ്ങളും സഹായങ്ങളും ചെയ്യുന്നതിനായിരുന്നു ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തിച്ചത്.ലക്ഷദ്വീപ് ഹാജിമാരുടെ യാത്ര 5ന്
കരിപ്പൂര്‍: കേരളത്തില്‍നിന്നുള്ളവരും ലക്ഷദ്വീപില്‍നിന്നുള്ള 289 ഹാജിമാരും മാഹിയില്‍നിന്നുള്ള 28 ഹാജിമാരും യാത്രയാവുക സപ്തംബര്‍ അഞ്ചിന്.
ഓരോ വിമാനത്തിലും ഹാജിമാരെ അനുഗമിക്കാന്‍ നിയോഗിക്കപ്പെട്ട വോളന്റിയര്‍മാര്‍ ടെലിഫോണ്‍ മുഖേന വിവരങ്ങള്‍ അറിയിക്കും. തലേദിവസം ഉച്ചയ്ക്ക് രണ്ടിനും വൈകുന്നേരം അഞ്ചിനുമിടയില്‍ നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപില്‍ റിപോര്‍ട്ട് ചെയ്യണം.

(Visited 11 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക