|    Jan 17 Tue, 2017 10:31 am
FLASH NEWS

ഹജ്ജ് ക്യാംപില്‍ ആരോഗ്യ സംഘത്തിന്റെ പരിശോധന

Published : 30th August 2016 | Posted By: SMR

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഹജ്ജ് ക്യാംപില്‍ എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍ കെ കുട്ടപ്പന്റെ നേതൃത്വത്തില്‍ ആരോഗ്യ സംഘം പരിശോധന നടത്തി. കാന്റീന്‍, ടോയ്‌ലറ്റ്, മാലിന്യ നിര്‍മാര്‍ജനം എന്നീ സംവിധാനങ്ങളായിരുന്നു പ്രധാനമായും പരിശോധിച്ചത്.
കാന്റീനില്‍ പാത്രം കഴുകുന്ന സ്ഥലവും ഭക്ഷണം വിളമ്പുന്ന സ്ഥലവും സ്‌ക്രീന്‍വച്ച് തിരിക്കണം. മുഴുവന്‍ കാന്റീന്‍ ജീവനക്കാരും തലയില്‍ ക്യാപ്പും ഏപ്രണും ധരിക്കണം. ഭക്ഷണത്തിനുപയോഗിക്കുന്ന മല്‍സ്യം, ചിക്കന്‍, ബീഫ് എന്നിവയുടെ ഗുണനിലവാരം ഉറപ്പു വരുത്തണം. ഉപയോഗയോഗ്യമല്ലാത്ത പച്ചക്കറികള്‍ നിത്യേന മാറ്റണം. ഈച്ചശല്യം കുറയ്ക്കാന്‍ അടുക്കളയില്‍ ഫ്‌ളൈ കണ്‍ട്രോള്‍ മെഷീന്‍ സ്ഥാപിക്കണം. അടുക്കള മാലിന്യങ്ങള്‍ നിത്യേന നീക്കം ചെയ്യണം തുടങ്ങിയ നിര്‍ദേശങ്ങള്‍ സംഘം നല്‍കി.
ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എന്‍ എസ് റഷീദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം എം ബഷീര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എം ഐ സിറാജ്, എസ് മുഹമ്മദ് ഹാഷിം, കെ എം അഷറഫ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് നടന്ന പ്രാര്‍ഥനാ സമ്മേളനത്തിലും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍ കെ കുട്ടപ്പന്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക