|    Dec 15 Fri, 2017 5:27 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഹജ്ജ് ക്യാംപിന് ഇന്നു തുടക്കം

Published : 21st August 2016 | Posted By: SMR

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് ക്യാംപിന് ഇന്ന് ഔപചാരിക തുടക്കം. വൈകീട്ട് ഏഴിനു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി ഡോ. കെ ടി ജലീല്‍ അധ്യക്ഷത വഹിക്കും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പുമുസ്‌ല്യാര്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍, എംപിമാരായ കെ വി തോമസ്, ഇന്നസെന്റ്, എംഎല്‍എമാരായ വി കെ ഇബ്രാഹിംകുഞ്ഞ്, എസ് ശര്‍മ, അന്‍വര്‍ സാദത്ത്, എ എം ആരിഫ്, മുന്‍ എംപി പി രാജീവ്, എം എ യൂസഫലി പങ്കെടുക്കും. 450 പേരെയും വഹിച്ചുള്ള ആദ്യ വിമാനം നാളെ വൈകീട്ട് 3.20ന് പുറപ്പെടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക