|    Dec 16 Sat, 2017 2:31 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഹജ്ജ് കമ്മിറ്റി- സിയാല്‍ യോഗം അടുത്തയാഴ്ച

Published : 16th September 2016 | Posted By: SMR

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് പോയവരുടെ മടക്കയാത്രാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാന  ഹജ്ജ് കമ്മിറ്റിയും സിയാലും അടുത്തയാഴ്ച യോഗംചേരും. വിമാനത്താവളത്തിലെ വിവിധ ഏജന്‍സികള്‍, ഹജ്ജ് കമ്മിറ്റി പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിക്കും.
ഈ മാസം 29 മുതലാണു ഹാജിമാര്‍ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്നത്. അടുത്തമാസം 14വരെ 24 വിമാനങ്ങളാണു മടക്ക യാത്രയ്ക്കായി ക്രമീകരിച്ചിരിക്കുന്നത്. ഈ വര്‍ഷം ഒമ്പതു കുട്ടികള്‍ ഉള്‍പ്പെടെ 10,584 പേരാണു ഹജ്ജിനായി പോയത്. ഇവരില്‍ 7 പേര്‍ മക്കയില്‍വച്ച് മരണപ്പെട്ടു. ഹാജിമാരെ പെട്ടെന്നു പരിശോധനകള്‍ പൂര്‍ത്തിയാക്കി വിമാനത്താവളത്തില്‍ നിന്നു പുറത്തിറക്കാനുളള ക്രമീകരണങ്ങളാണ് അടുത്തയാഴ്ച ചേരുന്ന യോഗത്തില്‍ ചര്‍ച്ചചെയ്യുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക