|    Apr 23 Mon, 2018 11:34 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഹജ്ജ് കമ്മിറ്റി യോഗം 15ന്

Published : 3rd April 2016 | Posted By: SMR

കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് ക്യാംപ് ഉള്‍പ്പെടെയുളള ഹജ്ജ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം 15ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ യോഗം ചേരും. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി എ ബാപ്പു മുസ്‌ല്യാര്‍ അധ്യക്ഷനാവും. വൈകുന്നേരം 3.30 നാണ് യോഗം. ഈ വര്‍ഷത്തെ ഹജ്ജിന് അവസരം ലഭിച്ചവര്‍ക്കുള്ള പരിശീലനം, യാത്ര, ഹജ്ജിന്റെ മുന്നൊരുക്കങ്ങള്‍ തുടങ്ങിയവ വിലയിരുത്തും. വലിയ വിമാനങ്ങള്‍ക്ക് സര്‍വീസിന് അനുമതിയില്ലാത്ത കരിപ്പൂരില്‍ നിന്ന് ഈ വര്‍ഷവും ഹജ്ജ് വിമാന സര്‍വീസിന് അനുമതി ലഭിച്ചിട്ടില്ല. അതിനാല്‍ ഹജ്ജ് ക്യാംപും ഹജ്ജ് സര്‍വീസുകളും നെടുമ്പാശ്ശേരിയിലേക്ക് മാറ്റുകയാണ്. ഇവിടെ ഒരുക്കേണ്ട കാര്യങ്ങള്‍ ഹജ്ജ് കമ്മിറ്റി യോഗം ചര്‍ച്ച ചെയ്യും. ഹജ്ജ് തീര്‍ത്ഥാടകരുടെ പരിശീലന ക്ലാസുകള്‍ ഈ മാസം ആരംഭിക്കുകയാണ്.

 

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss