|    Aug 19 Sat, 2017 12:48 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഹജ്ജ് കമ്മിറ്റി ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചു

Published : 8th August 2017 | Posted By: fsq

 

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസ് നെടുമ്പാശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഈ വര്‍ഷത്തെ ഹജ്ജ് ക്യാംപിനോടനുബന്ധിച്ച് താല്‍ക്കാലികമായാണ് ഓഫിസിന്റെ പ്രവര്‍ത്തനം കരിപ്പൂരില്‍ നിന്നും നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയത്. ഹജ്ജ് ക്യാംപ് പ്രവര്‍ത്തിക്കുന്ന എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കറിലാണ് ഓഫിസ് സജ്ജമാക്കിയിട്ടുള്ളത്. ഇന്നലെ രാവിലെ 11 മണിയോടെ ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി ടി കെ അബ്ദുര്‍റഹ്മാന്‍ ഔ—ദ്യോഗികമായി ചാര്‍ജെടുത്താണ് പ്രവര്‍ത്തനം തുടങ്ങിയത്.  തീര്‍ത്ഥാടകരുടെ മടക്കയാത്രയോടനുബന്ധിച്ച് രണ്ടാം ഘട്ട ക്യാംപിന്റെ പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ നാലിനാണ്  അവസാനിക്കുക. തീര്‍ത്ഥാടകരുടെ യാത്ര സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യംചെയ്യുന്ന സെന്‍ട്രല്‍ ഹജ്ജ് കമ്മിറ്റിയിലെ ഉേദ്യാഗസ്ഥര്‍ മുംബൈയില്‍നിന്ന് ഇന്ന് വൈകീട്ട് എത്തും. യാത്രാരേഖകള്‍ കൈകാര്യം ചെയ്യുന്ന ഹജ്ജ് സെല്ല് നാളെ മുതല്‍ പ്രവര്‍ത്തനം തുടങ്ങും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക