|    Aug 22 Wed, 2018 11:19 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ആദ്യസംഘം പുറപ്പെട്ടു

Published : 2nd August 2018 | Posted By: kasim kzm

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള തീര്‍ത്ഥാടകരുമായി ആദ്യ ഹജ്ജ് വിമാനം ഇന്നലെ യാത്രയായി. പുലര്‍ച്ചെ 5.15ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നു പുറപ്പെട്ട സൗദി എയര്‍ലൈന്‍സിന്റെ എസ്‌വി 5916 നമ്പര്‍ വിമാനം മന്ത്രി ഡോ. കെ ടി ജലീല്‍ ഫഌഗ്ഓഫ് ചെയ്തു. 410 തീര്‍ത്ഥാടകരാണ് ആദ്യ വിമാനത്തില്‍ യാത്ര തിരിച്ചത്. രണ്ടാമത്തെ വിമാനം രാത്രി 7 മണിക്കാണ് പുറപ്പെട്ടത്. ഓരോ വിമാനത്തിലും 410 പേര്‍ വീതം 820 പേരാണ് ഇന്നലെ യാത്രയായത്. ഇന്നു വൈകീട്ട് 4.25നു പുറപ്പെടുന്ന വിമാനത്തില്‍ 410 പേര്‍ കൂടി യാത്രയാവും. 6ാം തിയ്യതി വരെ ദിവസവും ഓരോ വിമാനങ്ങളാണ് ഉണ്ടാവുക.
ആദ്യ വിമാനത്തിന്റെ ഫഌഗ്ഓഫ് ചടങ്ങില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം ഇ ടി മുഹമ്മദ് ബഷീര്‍ എംപി, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss