|    Sep 21 Thu, 2017 8:51 am
Home   >  Todays Paper  >  page 9  >  

ഹജ്ജ്: കഅ്ബയുടെ കിസ്‌വ ഉയര്‍ത്തിക്കെട്ടി

Published : 19th August 2016 | Posted By: SMR

മക്ക: ഈ വര്‍ഷത്തെ ഹജ്ജ് നിര്‍വഹിക്കുന്നതിന് തീര്‍ത്ഥാടകര്‍ എത്തിത്തുടങ്ങിയതോടെ വിശുദ്ധ കഅ്ബാലയത്തിന്റെ കിസ്‌വ മൂന്നു മീറ്റര്‍ ഉയര്‍ത്തിക്കെട്ടി. കിസ്‌വയ്ക്ക് കേടുപാടുകള്‍ സംഭവിക്കാതിരിക്കാനാണിത്. എല്ലാ ഹജ്ജ് സീസണിലും ഇതേ രീതിയില്‍ ഉയര്‍ത്തിക്കെട്ടാറുണ്ട്.
കിസ്‌വയുടെ താഴ്ഭാഗത്തുനിന്ന് മൂന്നുമീറ്റര്‍ ഉയരത്തില്‍ ചുരുട്ടിവയ്ക്കുകയും രണ്ടു മീറ്റര്‍ വീതിയിലും 47 മീറ്റര്‍ ചുറ്റളവിലും കോട്ടണ്‍ നിര്‍മിതമായ വെള്ള തുണികൊണ്ട് കില്ലയില്‍ തുന്നിപ്പിടിപ്പിക്കുകയും ചെയ്യും. ഹജ്ജിന് മുന്നോടിയായി വിശുദ്ധ കഅ്ബയെ ഇഹ്‌റാമിന്റെ വസ്ത്രമണിയിക്കുക എന്നാണ് മക്കാവാസികള്‍ ഇതിനെ വിശേഷിപ്പിക്കാറുള്ളത്.
30 തൊഴിലാളികളാണ് ഇതിനു നേതൃത്വം നല്‍കിയത്. ഹാജിമാരും സന്ദര്‍ശകരുമായി നിരവധി പേര്‍ സാക്ഷ്യംവഹിച്ചു. മുഹര്‍റം പകുതിവരെ കില്ല ഇതേ രീതിയില്‍ തന്നെ ഉയര്‍ത്തിക്കെട്ടും. ദുല്‍ഹജ്ജ് ഒമ്പതിന് അറഫാദിനത്തില്‍ പുതിയ കിസ്‌വ അണിയിക്കും. ശുദ്ധമായ പട്ടുനൂലുകളും സ്വര്‍ണനൂലുകളും വെള്ളിനൂലുകളും കൊണ്ട് നിര്‍മിച്ച ഈ പുതപ്പ് ഒരു വര്‍ഷം കഴിയുമ്പോള്‍ മാറ്റിസ്ഥാപിച്ചുവരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക