|    Oct 20 Fri, 2017 11:50 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഹജ്ജ് ഒന്നാംഘട്ട പരിശീലന ക്ലാസുകള്‍ക്ക് തുടക്കം

Published : 21st March 2017 | Posted By: fsq

 

കരിപ്പൂര്‍: ഹജ്ജിന് പോവുന്ന തീര്‍ത്ഥാടകര്‍ക്കുളള ഒന്നാംഘട്ട പരിശീലന ക്ലാസുകള്‍ക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം തിരൂരില്‍ രാവിലെ 9ന് ഹജ്ജ്കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞിമൗലവി നിര്‍വഹിച്ചു. ഹജ്ജ് അസി. സെക്രട്ടറി ടി കെ അബ്ദുര്‍റഹിമാന്‍ അധ്യക്ഷത വഹിച്ചു.  ഷെരീഫ് മണിയാട്ടുകുടി, കെ ടി അബ്ദുര്‍റഹിമാന്‍, കണ്ണിയന്‍ മുഹമ്മദാലി, പി ബഷീര്‍, എം മുസ്തഫ, ഇ അബ്ബാസ് അലി, അബ്ദുല്‍ ലത്തീഫ്, മൂഹമ്മദ് നസീര്‍, മൊയ്തീന്‍ കുട്ടി, അലി മുഹമ്മദ് സംസാരിച്ചു. ഹജ്ജ്കമ്മിറ്റി അംഗവും താനൂര്‍  എംഎല്‍എയുമായ അബ്ദുറര്‍ഹിമാന്‍ ഹജ്ജ് ക്ലാസ് സന്ദര്‍ശിച്ചു. ഉച്ചയ്ക്ക് രണ്ടിന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടന്ന ക്ലാസിന് ഹജ്ജ് കോ- ഓഡിനേറ്റര്‍ എന്‍ പി ഷാജഹാന്‍ നേതൃത്വം നല്‍കി.2 3ന് മഞ്ചേരി ടൗണ്‍ഹാളിലും, തിരൂരങ്ങാടി പിഎസ്എംഒ കോളജിലും ക്ലാസ് നടക്കും. കോഴിക്കോട് ജില്ലയില്‍ ഇന്നും നാളെയുമാണ്  ക്ലാസുകള്‍ നടക്കുക. രാവിലെ 9ന് കോഴിക്കോട് ടാഗോര്‍ഹാളിലും ഉച്ചയ്ക്ക് 2ന് വടകര ശാദി മഹലിലും നടക്കും. 22ന് രാവിലെ 9ന് കൊടുവളളി റോയല്‍ ആര്‍ക്കേഡിലും ഉച്ചയ്ക്ക് 2ന് ഉളേളരി സമന്നയ ഓഡിറ്റോറിയത്തിലും നടക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക