|    Mar 25 Sun, 2018 4:50 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഹജ്ജ് : ഈ വര്‍ഷം കൂടുതല്‍ തീര്‍ത്ഥാടകര്‍ കോഴിക്കോട്ട് നിന്ന്

Published : 3rd August 2017 | Posted By: fsq

 

കരിപ്പൂര്‍: ഈ വര്‍ഷം ഹജ്ജ് തീര്‍ത്ഥാടകരില്‍ കൂടുതല്‍ പേരും കോഴിക്കോട്ട് നിന്ന്. 1538 പുരുഷന്മാരും 1966 സ്ത്രീകളും ഉള്‍പ്പെടെ 3504 പേരാണ് ഈ വര്‍ഷം കോഴിക്കോട്ട് നിന്ന് ഹജ്ജിനു പോവുന്നത്. രണ്ടാംസ്ഥാനം മലപ്പുറം ജില്ലയ്ക്കാണ്- 1295 സ്ത്രീകളും 1244 പുരുഷന്മാരും ഉള്‍പ്പെടെ 2539 പേര്‍ക്കാണ് അവസരം. ഏറ്റവും കുറവു തീര്‍ത്ഥാടകര്‍ പത്തനംതിട്ട ജില്ലയില്‍ നിന്നാണ്- 20 പുരുഷന്മാരും 20 സ്ത്രീകളും ഉള്‍െപ്പടെ 40 പേര്‍.   മറ്റു ജില്ലകളില്‍ നിന്നു ഹജ്ജിന് പോവുന്നവരുടെ കണക്കുകള്‍. തിരുവനന്തപുരം- പുരുഷന്മാര്‍ 137 (സ്ത്രീകള്‍ 114) ആകെ 251. കൊല്ലം- 126 (115) 241, ഇടുക്കി- 64 (57) 212, കോട്ടയം- 80 (76) 156, ആലപ്പുഴ- 105 (96) 201, എറണാകുളം- 401 (418) 819, തൃശൂര്‍ 96 (90) 186, പാലക്കാട്- 227 (220) 447, വയനാട്- 168 (213) 381. കണ്ണൂര്‍- 667 (784) 1451, കാസര്‍കോട്- 485 (533) 1018.  ഈ വര്‍ഷം 11,355 പേര്‍ക്കാണ് ഹജ്ജിന് പോവാന്‍ അവസരം ലഭിച്ചത്. ഇവരില്‍ 5,997 സ്ത്രീകളും 5,358 പേര്‍ പുരുഷന്മാരുമാണ്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ലക്ഷ്വദീപില്‍ നിന്നുള്ള 305 പേരും മാഹിയില്‍ നിന്നുള്ള 28 പേരും ഹജ്ജിന് പോവുന്നുണ്ട്. ഇതോടെ നെടുമ്പാശ്ശേരിയില്‍ നിന്ന് ഹജ്ജിന് പോവുന്നവരുടെ എണ്ണം 11688 ആവും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss