|    Sep 21 Fri, 2018 5:28 am
FLASH NEWS
Home   >  Kerala   >  

ഹജ്ജ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ നിലവിന്‍ വന്നു

Published : 16th August 2018 | Posted By: sruthi srt

മക്ക: മക്കയിലെ കിംഗ് അബ്ദുല്ലാഹ് മെഡിക്കല്‍ സിറ്റി കേന്ദ്രമായി മലയാളി/ഇന്ത്യന്‍ ഹജ് തീര്‍ത്ഥാടകര്‍ക്കായി ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ആരംഭിച്ചു. മെഡിക്കല്‍ സിറ്റി സ്‌പെഷ്യലൈസ്ഡ് ഹോസ്പിറ്റലിലെ മലയാളി ജീവനക്കാരുടെ കൂട്ടായ്മയാണ് സേവനവുമായി രംഗത്തെത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന തീര്‍ത്ഥാടകരായ രോഗികള്‍ക്കായ വിവിധ സേവനങ്ങള്‍ സെന്റര്‍ ലഭ്യമാക്കും. രോഗികള്‍ക്ക് കൂട്ടിരിപ്പ്, ഭാഷാ സഹായം, ബന്ധുക്കളുമായും നാട്ടിലെ ആരോഗ്യരംഗത്തെ വിദഗ്ദരുമായും ആശയ വിനിമയത്തിനുള്ള അവസരം, അവശ്യ രേഖകളുടെ മലയാള വിവര്‍ത്തനം, ആരോഗ്യ സംബന്ധിയായ വിദഗ്‌ധോപദേശ കൗണ്‍സിലിംഗ്, കേരളീയ ഭക്ഷണം, സൗജന്യ ഡയാലിസിസ്, ഹോസ്പിറ്റല്‍ ഡിസ്ചാര്‍ജുമായും തുടര്‍ ചികിത്സക്കുമായുമുള്ള രേഖകളുടെ സമാഹരണം തുടങ്ങിയ സൗകര്യങ്ങള്‍ കൂട്ടായ്മ ലഭ്യമാക്കും. കൂടാതെ മക്കയിലേയും പരിസര പ്രദേശങ്ങളിലെയും വിവിധ ഹോസ്പിറ്റലുകളില്‍ പ്രവേശിപ്പിക്കപ്പെട്ട തീര്‍ത്ഥാടകരായ രോഗികളെ കുറിച്ച വിശദാംശങ്ങളും ലഭ്യമാക്കും.

ബന്ധപ്പെടേണ്ട നമ്പറുകള്‍:
(പകല്‍ സമയം:7 am to 7pm)
ശമീം:00966558644302
അന്‍സാര്‍:00966590501853
(രാത്രി സമയം:7 am to 7pm )
ശാഫി:00966545828302
അസ്ഹര്‍: 00966556188547
സിദ്ധീഖ്:00966538504814
മിര്‍ഷാദ്:00966581206324

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss