|    Jan 19 Thu, 2017 4:14 pm
FLASH NEWS

ഹജ്ജ്: ഇന്നലെ 900 പേര്‍ കൂടി പുറപ്പെട്ടു

Published : 31st August 2016 | Posted By: SMR

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപില്‍നിന്ന് ഇന്നലെ രണ്ടു വിമാനങ്ങളിലായി 900 ഹാജിമാര്‍ വിശുദ്ധ ഹജ്ജ് കര്‍മത്തിനായി ജിദ്ദയിലേക്കു യാത്രതിരിച്ചു. ഉച്ചയ്ക്ക് ഒരുമണിക്കുള്ള വിമാനത്തില്‍ 450 ഹാജിമാരും വൈകീട്ട് 6.30നുള്ള വിമാനത്തില്‍ 450 പേരും യാത്രതിരിച്ചു.
മന്ത്രി കെ ടി ജലീല്‍ ഇന്നലെ ഹജ്ജ് ക്യാംപിലെത്തി ഹാജിമാര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങള്‍ വിലയിരുത്തി. ആബിദ് ഹുസയ്ന്‍ തങ്ങള്‍ എംഎല്‍എയും ഹജ്ജ് ക്യാംപിലെത്തി ഹാജിമാര്‍ക്ക് യാത്രാമംഗളം നേര്‍ന്നു.
ഇന്നലെ പുറപ്പെട്ട രണ്ടാമത്തെ ഹജ്ജ് സംഘത്തില്‍ ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ മുന്‍ ചെയര്‍മാന്‍ ബീരാക്കുട്ടി, ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ വി സി ഇസ്മായില്‍ എന്നിവരും വിശുദ്ധ ഹജ്ജ് കര്‍മത്തിനായി യാത്രതിരിച്ചു. ഇന്നു രണ്ടു വിമാനങ്ങളിലായി 900 പേര്‍ പുറപ്പെടും. ഉച്ചയ്ക്ക് ഒരുമണിക്കും രാത്രി 7.50 നുമാണ് വിമാനം.
സംസ്ഥാനത്തുനിന്നുള്ള തീ ര്‍ത്ഥാടകരെ കൂടാതെ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടകരും നെടുമ്പാശ്ശേരി വിമാനത്താവളം വഴിയാണ് ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിന് പുറപ്പെടുന്നത്. മുന്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഇന്ന് ഹജ്ജ് ക്യാംപ് സന്ദര്‍ശിക്കും. രാത്രി ഏഴിനാണ് കുഞ്ഞാലിക്കുട്ടി എത്തുക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക