|    Nov 17 Sat, 2018 12:48 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഹജ്ജ്: ഇന്നലെ യാത്രയായത് 410 പേര്‍

Published : 3rd August 2018 | Posted By: kasim kzm

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയില്‍ നിന്നുള്ള മൂന്നാമത്തെ ഹജ്ജ് വിമാനം ഇന്നലെ യാത്രയായി. വൈകീട്ട് 4.25നാണ് തീര്‍ത്ഥാടകരുമായി സൗദി എയര്‍ലൈന്‍സ് വിമാനം നെടുമ്പാശ്ശേരിയില്‍ നിന്നു യാത്രയായത്. 209 പുരുഷന്‍മാരും 201 സ്ത്രീകളും അടക്കം 410 തീര്‍ത്ഥാടകരാണ് യാത്രയായത്. ഇതില്‍ 134 പേര്‍ കോഴിക്കോട് നിന്നും 102 പേര്‍ മലപ്പുറത്തു നിന്നുമാണ്. ആലപ്പുഴ 10, എറണാകുളം 13, കണ്ണൂര്‍ 87, കാസര്‍കോട് 17, കൊല്ലം 20, കോട്ടയം 8, വയനാട് 4, ഇടുക്കി 2, തൃശൂര്‍ 8, തിരുവനന്തപുരം 7 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഇന്നലെ ഹജ്ജ് ക്യാംപിലെത്തി തീര്‍ത്ഥാടകര്‍ക്ക് യാത്രാമംഗളങ്ങള്‍ നേര്‍ന്നു. ഇന്ന് ഉച്ചയ്ക്ക് 12.25ന് പുറപ്പെടുന്ന വിമാനത്തില്‍ 410 പേര്‍ കൂടി യാത്ര തിരിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss