|    May 27 Sat, 2017 8:04 am
FLASH NEWS

ഹജ്ജ്: ഇന്നലെ പുറപ്പെട്ടത് 800 പേര്‍; ഇന്ന് 1000 പേര്‍ യാത്രയാവും

Published : 27th August 2016 | Posted By: SMR

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി രണ്ട് സൗദി എയര്‍ലൈന്‍സ് വിമാനങ്ങളിലായി 800 പേര്‍ കൂടി ഇന്നലെ നെടുമ്പാശ്ശേരിയില്‍നിന്നു യാത്രയായി. ഇന്നലെ വൈകീട്ട് 4.15നുള്ള വിമാനത്തില്‍ 350 പേരും രാത്രി 8.15നുള്ള വിമാനത്തില്‍ 450 പേരുമാണ് യാത്രയായത്.
ഇന്നലെ പുറപ്പെടുന്നതിനായി വ്യാഴാഴ്ച തന്നെ 900 പേര്‍ നെടുമ്പാശ്ശേരിയിലെ ഹജ്ജ് ക്യാംപില്‍ എത്തിയിരുന്നു. എന്നാല്‍, ഇതില്‍ 100 പേര്‍ക്ക് ഇന്നലെ യാത്ര പുറപ്പെടാനായില്ല. ഇവര്‍ ഇപ്പോഴും ക്യാംപില്‍ തങ്ങുകയാണ്. ഇവര്‍ക്ക് ഇന്ന് യാത്രാസൗകര്യമൊരുക്കും. ഇന്ന് മൂന്നു വിമാനങ്ങളിലായി 1,000 പേരാണ് യാത്രയാവുന്നത്. വൈകീട്ട് 4.35നും 5.35 നും രാത്രി 10 മണിക്കുമാണു വിമാനങ്ങള്‍ പുറപ്പെടുന്നത്. 4.15 നുള്ള വിമാനത്തില്‍ 250 പേരും 5.35നുള്ള വിമാനത്തില്‍ 300 പേരും രാത്രി 10 മണിക്കുള്ള വിമാനത്തില്‍ 450 പേരും യാത്രയാവും. ഇന്നലെ കൊടിക്കുന്നില്‍ സുരേഷ് എംപി ഹജ്ജ് ക്യാംപില്‍ സന്ദര്‍ശനം നടത്തി തീ ര്‍ത്ഥാടകര്‍ക്ക് യാത്രാമംഗളങ്ങള്‍ നേര്‍ന്നു. ഹജ്ജ് ക്യാംപ് ആരംഭിച്ചശേഷം ആദ്യ വെള്ളിയാഴ്ചയായ ഇന്നലെ ക്യാംപില്‍ ജുമുഅ നമസ്‌കാരം നടന്നു.
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി നേതൃത്വം നല്‍കി. ഇസ്‌ലാം സമാധാനത്തിന്റെ മതമാണെന്നും രാജ്യത്ത് സമാധാനജീവിതം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ രാജ്യത്തിന്റെയും സമൂഹത്തിന്റെയും ശത്രുക്കളാണെന്നും ഖുതുബ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ഐഎസ് തീവ്രവാദികള്‍ ഇസ്‌ലാം അടക്കം ലോകത്തുള്ള മുഴുവന്‍ മനുഷ്യസമൂഹത്തിന്റെയും ശത്രുക്കളാണെന്നും അത്തരക്കാരെ കരുതിയിരിക്കാന്‍ ശ്രദ്ധചെലുത്തണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
തീര്‍ത്ഥാടകരും വോളന്റിയ ര്‍മാരും സന്ദര്‍ശകരും അടക്കം രണ്ടായിരത്തിലധികം പേരാണ് ഇന്നലെ ഹജ്ജ് ക്യാംപില്‍ നടന്ന ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുത്തത്. 1500 ഓളം പേര്‍ക്ക് ഒരേസമയം നമസ്‌കരിക്കാനുള്ള സൗകര്യം ക്യാംപില്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, നമസ്‌കാരഹാളും കഴിഞ്ഞ് സ്വഫുകള്‍ പുറത്തേക്കു നീളുകയായിരുന്നു. പുറത്ത് പത്രങ്ങള്‍ നിരത്തി അതിലാണ് നമസ്‌കരിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day