|    Jul 21 Fri, 2017 8:06 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഹജ്ജ് : ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം 17,000 തീര്‍ത്ഥാടകര്‍

Published : 15th July 2017 | Posted By: fsq

 

ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജിന് ഇന്ത്യയില്‍ നിന്ന് 1,70,000 ഹാജിമാരെത്തും. തീര്‍ത്ഥാടകരെ സ്വീകരിക്കുന്നതിന് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി കോണ്‍സ ല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്്മാന്‍ ശെയ്ഖ് അറിയിച്ചു. 45,000 ഹാജിമാര്‍ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ മുഖേനയും മറ്റുള്ളവര്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേനയുമാണ് എത്തുന്നത്. ഇന്ത്യന്‍ ഹാജിമാരുടെ ആദ്യസംഘം ഈ മാസം 24ന് മദീനയിലെത്തും. ഗോവയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം മദീനയിലെ പ്രിന്‍സ് മുഹമ്മദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാവിലെ 10ന് എത്തിച്ചേരും. ഇതേദിവസം തന്നെ ഹാജിമാരെയും വഹിച്ചുള്ള ഏഴു വിമാനങ്ങള്‍ കൂടി ഇന്ത്യയില്‍ നിന്ന് സൗദിയിലെത്തും. ആഗസ്ത് 7നാണ് ജിദ്ദയില്‍ ആദ്യ ബാച്ച് ഹാജിമാരെത്തുന്നത്. ജിദ്ദയിലെത്തുന്നവര്‍ ഹജ്ജ് കര്‍മം കഴിഞ്ഞ ശേഷമായിരിക്കും മദീന സന്ദര്‍ശിക്കുക. സപ്തംബര്‍ ആറു മുതല്‍ ഒക്ടോബര്‍ ആറുവരെയാണ് ഹാജിമാരുടെ മടക്കയാത്ര. സൗദിയ, ഫ്‌ളൈ നാസ് വിമാനങ്ങളും എയര്‍ ഇന്ത്യക്കൊപ്പം ഹജ്ജ് തീര്‍ത്ഥാടകര്‍ക്കു വേണ്ടി സര്‍വീസ് നടത്തും. ന്യൂനപക്ഷ മന്ത്രാലയവുമായും ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിയുമായും സഹകരിച്ച് തീര്‍ത്ഥാടകര്‍ക്കാവശ്യമായ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മദീനയിലെ മര്‍കസിയയില്‍ ഇന്ത്യന്‍ ഹാജിമാര്‍ക്കു മുഴുവന്‍ താമസസൗകര്യമൊരുക്കിയിട്ടുണ്ടെന്നും കഴിഞ്ഞ വര്‍ഷം 70 ശതമാനം ഹാജിമാരെയാണ് ഇവിടെ പാര്‍പ്പിച്ചിരുന്നതെന്നും കോണ്‍സല്‍ ജനറല്‍ പറഞ്ഞു. മര്‍കസിയയില്‍ താമസസൗകര്യം ലഭിക്കാത്തവര്‍ക്ക് ഇതിനടച്ച പണം തിരിച്ചുനല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ആദ്യമായാണ് ഇത്തരത്തില്‍ പണം തിരിച്ചുനല്‍കുന്നതെന്നും തീര്‍ത്ഥാടകര്‍ക്ക് നീതിയും സുരക്ഷയും ഉറപ്പുവരുത്തുകയാണ് ഹജ്ജ് മിഷന്റെ ലക്ഷ്യമെന്നും കോണ്‍സല്‍ ജനറല്‍ വ്യക്തമാക്കി. തീര്‍ത്ഥാടകരെ മക്കയില്‍ നിന്ന് മദീനയിലെത്തിക്കുന്ന ബസ് സര്‍വീസാണ് ഹജ്ജ് മിഷന്‍ നേരിടുന്ന പ്രധാന വെല്ലുവിളി. കാലപ്പഴക്കം ചെന്ന ബസ്സുകള്‍ക്കു പകരം പുതിയവ നല്‍കുകയെന്നതാണ് ഏറ്റവും വലിയ പരിഷ്‌കാരമെന്നും അദ്ദേഹം പറഞ്ഞു. 25 ഡോക്ടര്‍മാരടക്കം അമ്പതിലേറെ അംഗങ്ങളുള്ള വൈദ്യസംഘത്തെയാണ് ഈ വര്‍ഷം ഇന്ത്യ ഹാജിമാരുടെ സേവനത്തിന് അയക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക