|    Dec 11 Tue, 2018 3:14 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഹജ്ജ്: ഇതുവരെ യാത്രയായത് 9994 തീര്‍ത്ഥാടകര്‍

Published : 14th August 2018 | Posted By: kasim kzm

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തി ല്‍ ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിനായി സൗദി എയര്‍ലൈന്‍സിന്റെ 25 വിമാനങ്ങളിലായി 9994 തീര്‍ത്ഥാടകര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തി ല്‍ നിന്നു യാത്രയായി. 30 സര്‍വീസുകളാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഈ വര്‍ഷം ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി സൗദി എയര്‍ലൈന്‍സ് ചാര്‍ട്ട് ചെയ്തിരിക്കുന്നത്. ഓരോ വിമാനത്തിലും 410 പേര്‍ വീതമാണ് യാത്ര തിരിക്കുന്നത്. കാത്തിരിപ്പ് പട്ടികയില്‍ നിന്ന് അവസരം ലഭിച്ച തീര്‍ത്ഥാടകര്‍ക്കായി അധികമായി അനുവദിച്ചിരുന്ന വിമാനം ഇന്നലെ ഉച്ചയ്ക്ക് 11.40ന് യാത്രയായി. 154 തീര്‍ത്ഥാടകരാണ് ഈ വിമാനത്തില്‍ കേരളത്തില്‍ നിന്ന് ഉണ്ടായിരുന്നത്. രണ്ടു വയസ്സില്‍ താഴെ പ്രായമായ 16 കുട്ടികളും യാത്രയായിട്ടുണ്ട്. പുലര്‍ച്ചെ 12.55നും രാവിലെ 8.55നും വൈകീട്ട് 4.25നുമാണ് തീര്‍ത്ഥാടകരുമായി മറ്റ് വിമാനങ്ങള്‍ പുറപ്പെട്ടത്. രണ്ടു വിമാനങ്ങളിലായി 820 പേര്‍ കൂടി ഇന്ന് യാത്രയാകും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss