|    Jul 18 Wed, 2018 12:40 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഹജ്ജ് : ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു

Published : 13th August 2017 | Posted By: fsq

 

ആലുവ: നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപിലേക്കെത്തുന്ന ഹജ്ജ് തീര്‍ത്ഥാടകരെ സ്വീകരിക്കുന്നതിനും ക്യാംപില്‍ എത്തിക്കുന്നതിനുമായി ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു. കെ എം കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ എ എം യൂസുഫ്, മുന്‍ നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. വി സലിം, ഹജ്ജ് കമ്മിറ്റി അംഗം എസ് പി കരീം, ശരീഫ് മണിയംകുടി, ഇസ്മായില്‍ താനൂര്‍, റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ ബാലകൃഷ്ണന്‍, ഹരിദാസ്, എ ഷംസുദ്ദീന്‍, കണ്‍വീനര്‍ അസീസ് കുമ്മഞ്ചേരി, നൗഷാദ് മേത്തര്‍, കെ ബി മീതീന്‍ കുഞ്ഞ്, പി എം ഫിറോസ്, എം എം സുലൈമാന്‍, ഹംസക്കോയ, അസീസ് എടയപ്പുറം, മുഹമ്മദ് ഫൈസി സംസാരിച്ചു. അങ്കമാലി മേഖലയില്‍ റെയില്‍വേ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിനുകള്‍ വൈകിയാണ് എത്തിയത്. അതിനാല്‍തന്നെ ആലുവയ്ക്ക് പുറമെ ചാലക്കുടി, എറണാകുളം എന്നീ സ്റ്റേഷനുകളിലും ഹജ്ജ് തീര്‍ത്ഥാടകരെ ഇറക്കിയിരുന്നു. വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍ ഹജ്ജിനു പോവുന്നവരെയും കൂടെയുള്ള ബന്ധുക്കളെയും സ്റ്റേഷനുകളില്‍ സ്വീകരിച്ച് വെള്ളവും ലഘു ഭക്ഷണവും നല്‍കിയ ശേഷം ഹജ്ജ് കമ്മിറ്റിയുടെ വാഹനങ്ങളില്‍ നെടുമ്പാശ്ശേരിയിലെ ഹജ്ജ് ക്യാംപില്‍ എത്തിച്ചു. സ്വാഗതസംഘത്തിന്റെ നേതൃത്വത്തിലാണ് ആലുവ റെയില്‍വേ സ്റ്റേഷനിലെ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നത്. അറ്റകുറ്റപ്പണികള്‍മൂലം ട്രെയിനുകള്‍ക്ക് ആലുവയില്‍ അധികസമയം നിര്‍ത്തിയിടാന്‍ കഴിയാതിരുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss