|    Jan 17 Tue, 2017 8:23 am
FLASH NEWS

ഹജ്ജ്: ആലുവയില്‍ തീവണ്ടികള്‍ക്ക് പ്രത്യേക സ്‌റ്റോപ്പ്

Published : 23rd August 2016 | Posted By: SMR

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഹജ്ജിനു പോകുന്ന തീര്‍ത്ഥാടകരുടെ സൗകര്യാര്‍ഥം വിവിധ തീവണ്ടികള്‍ക്ക് ആലുവയില്‍ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു. കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസി(12081)ന് ഇന്നലെ മുതല്‍ അടുത്ത മാസം 5 വരെയും തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസി(12082)ന് 28 മുതല്‍ ഒക്ടോബര്‍ 14 വരെയും ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന് അടുത്ത മാസം 4 വരെയും തിരുവനന്തപുരം-ചെന്നൈ എക്‌സ്പ്രസിന് 28 മുതല്‍ ഒക്ടോബര്‍ 15 വരെയും പോര്‍ബന്തര്‍-കൊച്ചുവേളി എക്‌സ്പ്രസിന് 25 മുതല്‍ അടുത്ത മാസം 1 വരെയും കൊച്ചുവേളി-പോര്‍ബന്തര്‍ എക്‌സ്പ്രസിന് ഒക്ടോബര്‍ 2 മുതല്‍ 9 വരെയും അമൃത്‌സര്‍-കൊച്ചുവേളി എക്‌സ്പ്രസിന് 28നും അടുത്ത മാസം 4നും കൊച്ചുവേളി-അമൃത്‌സര്‍ എക്‌സ്പ്രസിന് 28നും ഒക്ടോബര്‍ 5നും 12നും ആണ് സ്‌റ്റോപ്പ് അനുവദിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക