|    Aug 19 Sun, 2018 2:58 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

ഹജ്ജ്: ആദ്യ സംഘത്തിന് യാത്രയയപ്പ്‌

Published : 15th July 2018 | Posted By: kasim kzm

കൊണ്ടോട്ടി: ഇന്ത്യയില്‍ നിന്നു ഹജ്ജ് കര്‍മത്തിനായി മക്കയിലേക്കുള്ള ആദ്യ സ്വകാര്യ ഹജ്ജ് വിമാനം ഇന്നലെ പുറപ്പെട്ടു. മുന്‍വര്‍ഷങ്ങളിലേതുപോലെ അല്‍ഹിന്ദ് ഹജ്ജ് ഗ്രൂപ്പിന്റെ ഹാജിമാരാണ് കഴിഞ്ഞ ദിവസം യാത്ര തിരിച്ചത്.
കൊണ്ടോട്ടിയില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ അ ല്‍ഹിന്ദിന്റെ ഹജ്ജ് ക്യാംപ് ഉദ്ഘാടനം സയ്യിദ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ഹാജിമാര്‍ക്കുള്ള യാത്രാരേഖകള്‍ കൈമാറി.
കോഴിക്കോട് എയര്‍പോര്‍ട്ട് ഡയറക്ടര്‍ ശ്രീനിവാസ റാവു യാത്രക്കാരുടെ ബോര്‍ഡിങ് പാസ് അമീര്‍ അസീസ് അഷ്‌റഫിക്കു നല്‍കി. ചടങ്ങില്‍ ടി വി ഇബ്രാഹീം എംഎല്‍എ അധ്യക്ഷനായിരുന്നു.
മുന്‍ എംഎല്‍എ മമ്മുണ്ണി ഹാജി, അല്‍ഹിന്ദ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുബശ്ശിര്‍ ആശംസകള്‍ നേര്‍ന്നു. ഹജ്ജ്-ഉംറ മാനേജര്‍ പി ആര്‍ അബ്ദുസ്സമദ്, ഹജ്ജ്-ഉംറ കോ-ഓഡിനേറ്റര്‍ ഹാഷിം മക്ക, അല്‍ഹിന്ദ് അമീറുമാരായ എം പി കടുങ്ങല്ലൂര്‍ ഉസ്താദ്, ബാവ മൗലവി വേങ്ങര, ഹനീഫ ദാരിമി, ഇബ്രാഹീം ബാഖവി, മൊയ്ദു നിസാമി, കുഞ്ഞാപ്പ ഹാജി, മുഹമ്മദ്—മുസ്‌ല്യാര്‍ നാദാപുരം സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss