|    Oct 19 Thu, 2017 5:50 am
FLASH NEWS
Home   >  Kerala   >  

ഹജ്ജ് തീര്‍ഥാടനത്തിന് തുടക്കം; ആദ്യ വിമാനം കെടി ജലീല്‍ ഫ് ളാഗ് ഓഫ് ചെയ്തു

Published : 13th August 2017 | Posted By: shadina sdna

കൊച്ചി:  സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ ആദ്യ സംഘം നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യാത്ര തിരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 7.40 ന് മന്ത്രി കെ.ടി. ജലീല്‍ ആദ്യ ഹജ്ജ് വിമാനം ഹജ്ജ് തീര്‍ഥാടനത്തിന് തുടക്കം; ആദ്യ വിമാനം കെടി ജലീല്‍ ഫ് ളാഗ് ഓഫ് ചെയ്തു. സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിലെ ആദ്യ യാത്രാസംഘത്തില്‍ 139 പുരുഷന്മാരും 161 സ്ത്രീകളുടമക്കം 300 പേരാണുള്ളത്.

മൂന്നു വിമാനങ്ങളിലായി 900 തീര്‍ഥാടകരാണ് ആദ്യദിനം പുണ്യഭൂമിയിലേക്ക് യാത്ര തിരിക്കുന്നത്. രാവിലെ 11.30 നും വൈകിട്ട് 6.15 നുമാണ് മറ്റു രണ്ടു വിമാനങ്ങള്‍. കേന്ദ്ര ഹജ്ജ് കമ്മിറ്റി കോഓര്‍ഡിനേറ്റര്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, അന്‍വര്‍ സാദത്ത് എംഎല്‍എ, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, എക്‌സിക്യൂട്ടീവ് ഓഫീസര്‍ അമിത് മീണ, മുന്‍ എംഎല്‍എ എ.എം. യൂസഫ്, സിയാല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ എ.സി.കെ. നായര്‍, ഷബീര്‍, ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവരും ഹജ്ജ് തീര്‍ഥാടകരെ യാത്ര അയയ്ക്കാനെത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക