ഹജ്ജ് : ആദ്യ ഗഡു ഏപ്രില്‍ 5നകം അടയ്ക്കണം
Published : 20th March 2017 | Posted By: fsq
കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിനു പോവാന്‍ നേരിട്ടും നറുക്കെടുപ്പിലൂടെയും തിരഞ്ഞെടുക്കപ്പെട്ടവര്‍ ആദ്യഗഡു പണം 81,000 രൂപ ഏപ്രില്‍ 5നകം അടയ്ക്കണം. വിമാനക്കൂലി ഇനത്തിലുള്ള ആദ്യഗഡു പണം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയോ, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെയോ ശാഖയില്‍ ബാങ്ക് റഫറന്‍സ് നമ്പര്‍ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച്, പേ ഇന്‍സ്ലിപ്പിന്റെ ഒറിജിനലും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഏപ്രില്‍ 5നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു സമര്‍പ്പിക്കണം. ഒരു കവറില്‍ ഒന്നില്‍ കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ മുഴുവന്‍ പേരുടെയും തുക ഒന്നിച്ച് അടയ്ക്കാവുന്നതാണ്. പേ ഇന്‍സ്ലിപ്പിന്റെ പില്‍ഗ്രിം കോപ്പി മുഖ്യ അപേക്ഷകന് സൂക്ഷിക്കണം. പണം അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും സാങ്കേതിക പഠന ക്ലാസുകളും സംബന്ധിച്ചു വിവരങ്ങള്‍ ഹജ്ജ് ട്രെയി നര്‍മാര്‍ വഴി കവര്‍ ലീഡര്‍മാരെ അറിയിക്കും. പണമടയ്ക്കുന്നതിന് ഒരോ കവറിനും പ്രത്യേകം ബാങ്ക് റഫറന്‍സ് നമ്പറുണ്ട്. ഇതുപയോഗിച്ച് മാത്രമേ പണമടയ്ക്കാന്‍ പാടുള്ളൂ. ബാങ്ക് റഫറന്‍സ് നമ്പറും കവര്‍ നമ്പറും രേഖപ്പെടുത്തിയ പേ ഇന്‍സ്ലിപ്പ് ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ നിന്നു ലഭിക്കുന്നതാണ്. തെറ്റായ രീതിയില്‍ പണമടയ്ക്കുകയോ, സമയത്തിനു രേഖകള്‍ ഹാജരാക്കാതിരിക്കുകയോ ചെയ്താല്‍ യാത്ര റദ്ദാക്കപ്പെടും. പകരം വെയിറ്റിങ് ലിസ്റ്റിലുള്ളവര്‍ക്ക് അവസരം നല്‍കുകയും ചെയ്യും. ഹജ്ജിന്റെ രണ്ടാംഗഡു പണം കേന്ദ്ര ഹജ്ജ് കമ്മിറ്റിയില്‍ നിന്നുള്ള വിവരമനുസരിച്ച് പിന്നീട് തീര്‍ത്ഥാടകരെ അറിയിക്കും. ആയതിനുള്ള പേ ഇന്‍സ്ലിപ്പ് ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ നിന്ന് അതതു സമയത്ത് ലഭ്യമാവും. ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള ഹജ്ജ് ക്ലാസ്, കുത്തിവയ്പ്, യാത്രാ തിയ്യതി, രണ്ടാം ഗഡു പണം അടയ്ക്കല്‍ തുടങ്ങി മുഴുവന്‍ വിവരങ്ങളും നിര്‍ദേശങ്ങളും സംസ്ഥാന ഹജ്ജ് കമ്മിറ്റി നിശ്ചയിച്ച ട്രൈയിനര്‍മാര്‍ മുഖേന അറിയിനാവും. ജില്ലാ ട്രെയിനര്‍മാരില്‍ നിന്നും ഫീല്‍ഡ് ട്രെയിനര്‍മാരില്‍ നിന്നും വിവരങ്ങള്‍ ലഭ്യമാവുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.