|    Dec 15 Fri, 2017 3:54 pm
FLASH NEWS

ഹജ്ജ് അപേക്ഷ 22 വരെ സമര്‍പ്പിക്കാം

Published : 8th December 2017 | Posted By: kasim kzm

നീലേശ്വരം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അടുത്തവര്‍ഷം ഹജ്ജിന് പോകുന്നവര്‍ക്കുള്ള അപേക്ഷ 22   വരെ സമര്‍പ്പിക്കാം. വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കുന്ന നിശ്ചിത ഫോറത്തില്‍ പൂരിപ്പിച്ചും അപേക്ഷ സമര്‍പ്പിക്കാം.
ഓണ്‍ലൈന്‍ ആയോ അല്ലാതെയോ സമര്‍പ്പിക്കുന്ന അപേക്ഷകളും അനുബന്ധ രേഖകളും ഒരാള്‍ക്ക് 300 രൂപയെന്ന തോതില്‍ അടച്ച ബാങ്ക് രശീതിയും സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസില്‍ ഡിസംബര്‍ 22ന് അഞ്ചിന് മുമ്പ് ലഭിക്കണം.  റിസര്‍വ് കാറ്റഗറിയില്‍ പെട്ട അപേക്ഷകര്‍ ഒറിജിനല്‍ പാസ്‌പോര്‍ട്ടുള്‍പ്പെടെയുള്ള മുഴുവന്‍ രേഖകളും സംസ്ഥാന ഹജ്ജ് ഓഫിസില്‍ നേരിട്ട് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ജില്ലാ ഹജ്ജ് ട്രയിനര്‍ എന്‍ പി സൈനുദ്ദീനു (9446640644) മായി ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക