|    Jul 16 Mon, 2018 8:38 am
Home   >  Todays Paper  >  page 10  >  

ഹജ്ജ് അപേക്ഷ: ഏകദിന ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കും

Published : 6th December 2017 | Posted By: kasim kzm

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ മുഖേന ഹജ്ജിനു പോവാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായി സംഘടിപ്പിക്കുന്ന ഹജ്ജ് ഹെ ല്‍പ് ഡെസ്‌ക് നാളെ രാവിലെ 9.  30ന് കോഴിക്കോട് ഫ്രാന്‍സിസ് റോഡ് പരപ്പില്‍ മാളിയേക്കലില്‍ വച്ച് (എംഎം ഹൈസ്‌കൂളിനു എതിര്‍വശം) നടക്കും.
അപേക്ഷാ ഫോറം പൂരിപ്പിക്കല്‍, വെരിഫിക്കേഷന്‍, മാര്‍ഗനിര്‍ദേശങ്ങള്‍, മറ്റു സഹായങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളാണ് ഹെല്‍പ് ഡെസ്‌ക്കിലുണ്ടാവുക. അപേക്ഷിക്കാന്‍ താല്‍പര്യമുള്ളവര്‍ പാസ്‌പോ ര്‍ട്ട്, വെള്ള പ്രതലത്തിലെടുത്ത 3.5 സെ.മീ സൈസിലുള്ള ഫോട്ടോ, കവര്‍ ഹെഡിന്റെ പേരിലുള്ള ചെക്ക് ലീഫ്, രജിസ്‌ട്രേഷന്‍ ഫീസ് ഒരാള്‍ക്ക് 300 രൂപ, 41 രൂപയുടെ സ്റ്റാംപ്, ബ്ലഡ് ഗ്രൂപ്പ് വിവരം എന്നിവയുമായി എത്തിച്ചേരണം.
ഓണ്‍ലൈന്‍ പേമെന്റ് നടത്തേണ്ടവര്‍ എടിഎം കാര്‍ഡുമായി വരുക. വിവരങ്ങള്‍ക്ക് 9037687092, 9895388276, 984714 4843 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss