|    Dec 14 Fri, 2018 3:16 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഹജ്ജ് അപേക്ഷാ തിയ്യതി നീട്ടാന്‍ സാധ്യത

Published : 14th November 2018 | Posted By: kasim kzm

കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് അപേക്ഷാ തിയ്യതി ശനിയാഴ്ച അവസാനിക്കാനിരിക്കെ ഇന്ത്യന്‍ ഹജ്ജ് ക്വാട്ടയ്ക്കനുസരിച്ച് ഇത്തവണ അപേക്ഷകരില്ല. ഇതോടെ 17വരെയായിരുന്ന ഹജ്ജ് അപേക്ഷ സ്വീകരണ തിയ്യതി കേന്ദ്ര ഹജ്ജ് കമ്മിറ്റി നീട്ടാന്‍ സാധ്യത. കേരളം ഉള്‍െപ്പടെയുള്ള മുഴുവന്‍ സംസ്ഥാനങ്ങളിലുമായി ഈ വര്‍ഷം 7,60,000 അപേക്ഷകളാണ് ആകെ ലഭിച്ചത്. കേരളത്തില്‍ ഇന്നലെ വരെ 19,499 അപേക്ഷകള്‍ മാത്രമാണു ലഭിച്ചത്. മുന്‍വര്‍ഷങ്ങളില്‍ കേരളത്തില്‍ മാത്രം ഈ സമയം അരലക്ഷത്തിലേറെ അപേക്ഷകള്‍ ലഭിച്ചിരുന്നു.
കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലാണു കൂടുതല്‍ അപേക്ഷകരുണ്ടാവാറുള്ളത്. ഗുജറാത്തില്‍ 13,400 അപേക്ഷകളും യുപിയില്‍ 14,200 അപേക്ഷകളുമാണു ലഭിച്ചത്. മഹാരാഷ്ട്രയില്‍ 9000 അപേക്ഷകളും ഇതുവരെ ലഭിച്ചു. മറ്റു സംസ്ഥാനങ്ങളിലെല്ലാം നാലായിരത്തില്‍ താഴെയാണ് അപേക്ഷകള്‍. ഹജ്ജ് ക്വാട്ട ഈവര്‍ഷവും 1,71,000 ആണ്. ഇതില്‍ 1,26,000 സീറ്റുകള്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചേക്കും. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്കാണു ശേഷിക്കുന്ന 45,000 സീറ്റുകള്‍.
നേരിട്ട് അവസരം നല്‍കിയിരുന്ന അഞ്ചാം വര്‍ഷക്കാര്‍ക്ക് അവസരം നിഷേധിച്ചതാണ് കേരളം, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ അപേക്ഷകര്‍ കുറയാന്‍ കാരണം. കഴിഞ്ഞ വര്‍ഷം മുതലാണ് അഞ്ചാം വര്‍ഷക്കാര്‍ക്ക് നേരിട്ട് അവസരം നല്‍കുന്നത് ഒഴിവാക്കിയത്. ഹജ്ജിന് ചെലവേറിയതും അപേക്ഷ കുറയാന്‍ ഇടയാക്കിയിട്ടുണ്ട്. ഈ വര്‍ഷം നേരിട്ട് അവസരം നല്‍കുന്നത് 70 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ്. കഴിഞ്ഞവര്‍ഷം പുരുഷ മെഹ്‌റമില്ലാതെ ഒരു കവറില്‍ അപേക്ഷിച്ച 45 വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് നേരിട്ട് അവസരം നല്‍കിയിരുന്നു. ഈ പരിഗണനയും ഈവര്‍ഷം എടുത്തു കളഞ്ഞു. കഴിഞ്ഞ മാസം 18 മുതലാണ് ഹജ്ജ് അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss