|    May 26 Fri, 2017 10:38 pm
FLASH NEWS

ഹജ്ജിന് 54 പേര്‍ക്കുകൂടി അവസരം

Published : 23rd July 2016 | Posted By: SMR

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് കാത്തിരിപ്പ് പട്ടികയി ല്‍ ഉള്‍പ്പെട്ട 54 പേര്‍ക്കുകൂടി അവസരം ലഭിച്ചു. പട്ടികയി ല്‍ 305 മുതല്‍ 358 വരെയുള്ളവര്‍ക്കാണ് അവസരം ലഭിച്ചത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഗ്രീന്‍ കാറ്റഗറി വിഭാഗത്തിലുള്ളവര്‍ 2,17,150 രൂപയും അസീസിയ കാറ്റഗറിയിലുള്ളവര്‍ 1,83,300 രൂപയും അടയ്ക്കണം. മുഴുവന്‍ വിമാനക്കൂലിയും അടയ്‌ക്കേണ്ടവര്‍ കൂടുതലായി 15,200 രൂപയും അപേക്ഷ ഫോറത്തി ല്‍ ബലി കര്‍മത്തിനുള്ള കൂപ്പണ്‍ ആവശ്യപ്പെട്ടര്‍ 8160 രൂപ കൂടി അധികം അടയ്ക്കണം. പണമടച്ചതിന്റെ പേ ഇന്‍ സ്ലിപ്പിന്റെ ഹജ്ജ് കമ്മിറ്റിയുടെ കോപ്പിയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമടക്കം ജൂലൈ 30 നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു സമര്‍പ്പിക്കണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day