|    Mar 29 Wed, 2017 2:58 pm
FLASH NEWS

ഹജ്ജിന് സന്ദര്‍ശന വിസകമ്മീഷണര്‍ക്ക് പരാതി നല്‍കിസ്വന്തം പ്രതിനിധി

Published : 14th October 2016 | Posted By: SMR

കൊല്ലം: ഹജ്ജ് യാത്രയ്ക്കായി സന്ദര്‍ശന വിസ നല്‍കിയ സംഭവത്തില്‍ തട്ടിപ്പിനിരയായവര്‍ കൊല്ലം സിറ്റി പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. കൊല്ലം കണ്ണനല്ലൂര്‍ വടക്കേമുക്ക് റസിയ മന്‍സിലില്‍ അബ്ദുല്‍ റഹീമാണ് ഭാരത് ഹജ്ജ് ഗ്രൂപ്പ് ഉടമ വൈ ഷാജഹാനെതിരേ പരാതി നല്‍കിയത്.
ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നും കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണെന്നും സിറ്റി പോലിസ് കമ്മീഷണര്‍ സതീഷ് ബിനോ അറിയിച്ചു. തട്ടിപ്പ് സംബന്ധിച്ചു തേജസ് കഴിഞ്ഞദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഇത്തവണ കൊല്ലത്തുനിന്ന് ഹജ്ജിന് പുറപ്പെട്ട അബ്ദുല്‍ റഹീം, ഭാര്യ റഫീഖ, ബന്ധുക്കളും മുട്ടക്കാവ് സ്വദേശികളുമായ ദമ്പതികള്‍ തുടങ്ങി ഏഴംഗസംഘമാണ് തട്ടിപ്പിനിരയായത്. അബ്ദുല്‍ റഹീമും ബന്ധുക്കളും മാസങ്ങള്‍ക്കു മുമ്പ് കൊല്ലം പള്ളിമുക്കിലെ ഭാരത് ഹജ്ജ് ഗ്രൂപ്പ് ഉടമ വൈ ഷാജഹാന് മൂന്നുലക്ഷം രൂപ നല്‍കിയാണ് യാത്രയ്ക്ക് തയ്യാറെടുപ്പ് നടത്തിയത്. പണം വാങ്ങിയശേഷം പല കാരണങ്ങള്‍ പറഞ്ഞ് യാത്ര നീട്ടിവച്ചു. ഒടുവില്‍ സപ്തംബര്‍ അഞ്ചിന് എയര്‍പോര്‍ട്ടില്‍ എത്താന്‍ നിര്‍ദേശിക്കുകയും ഹജ്ജിനാണെന്ന് പറയരുതെന്ന് ആവശ്യപ്പെട്ട് സന്ദര്‍ശന വിസ നല്‍കുകയുമാണ് ചെയ്തത്. വിസയില്‍ ഹജ്ജും ഉംറയും ചെയ്യാന്‍ പാടില്ലെന്ന് രേഖപ്പെടുത്തിയത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അവിടെ ചെല്ലുമ്പോള്‍ മുത്തവ്വഫിന്റെ പേപ്പര്‍ വാങ്ങിത്തരാമെന്ന് പറഞ്ഞു സമാധാനിപ്പിച്ചു.
എന്നാല്‍ അവിടെയെത്തിയപ്പോള്‍ ഏജന്റ് പല കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയും ചെയ്തു.
പിന്നീട് വളരെ ബുദ്ധിമുട്ടിയാണ് ഇവര്‍ക്ക് ഹജ്ജ് ചെയ്യാന്‍ കഴിഞ്ഞത്. സന്ദര്‍ശന വിസ ആയതിനാല്‍ ഹജ്ജിന് മുമ്പ് ഉംറ ചെയ്യാനും കഴിഞ്ഞില്ല. മദീനയില്‍ ഉള്‍പ്പെടെ പോയത് സ്വന്തം ചെലവിലാണ്. സന്ദര്‍ശന വിസയില്‍ ഹജ്ജ് ചെയ്യുന്നതിന് വിലക്കുള്ളതിനാല്‍ പിടിക്കപ്പെട്ടാല്‍ ജയിലിലാവുമായിരുന്നു.
ട്രാവല്‍സ് ഉടമയില്‍നിന്നു നഷ്ടപരിഹാരം ഈടാക്കണമെന്നും ഇയാള്‍ക്കെതിരേ വഞ്ചനക്കുറ്റം ചുമത്തി കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് അബ്ദുല്‍ റഹീമും കുടുംബവും സിറ്റി പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day