|    Nov 17 Sat, 2018 6:05 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഹജ്ജിന് ഇന്നു തുടക്കം; നാളെ അറഫാ സംഗമം

Published : 19th August 2018 | Posted By: kasim kzm

സലിം ഉളിയില്‍

മക്ക: ഹജ്ജിന്റെ പുണ്യം തേടിയെത്തിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസിസഹസ്രങ്ങള്‍ നാളെ അറഫയില്‍ സംഗമിക്കും. ഹജ്ജിനെത്തി വിവിധ രോഗങ്ങളാലും മറ്റും ആശുപത്രിയില്‍ കഴിയുന്നവരെ എല്ലാ സജ്ജീകരണങ്ങളോടും കൂടിയുള്ള ആംബുലന്‍സില്‍ അറഫയിലെത്തിക്കും. ഇതിനായി സൗദി ആരോഗ്യ വകുപ്പിനു കീഴിലുള്ള ആശുപത്രികള്‍ അറഫയില്‍ സജ്ജമാക്കിയിട്ടുണ്ട്.
ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ഇന്നലെ രാത്രിയോടെത്തന്നെ ഹാജിമാര്‍ മിനാ ലക്ഷ്യമാക്കി നീങ്ങിയിരുന്നു.
അറഫ സംഗമത്തിനു ശേഷം സൂര്യാസ്തമയത്തിനു മുമ്പ് ഹാജിമാര്‍ മുസ്ദലിഫയിലേക്കു നീങ്ങും. അവിടെ നിന്ന് പിശാചിന്റെ പ്രതീകമായ ജംറയില്‍ എറിയാനുള്ള കല്ല് ശേഖരിക്കും. തുടര്‍ന്ന് മുസ്ദലിഫയില്‍ രാപ്പാര്‍ത്തതിനു ശേഷം മിനാ ലക്ഷ്യമാക്കി നീങ്ങും.
ഇന്ത്യന്‍ ഹാജിമാര്‍ക്ക് കഴിഞ്ഞ ദിവസം തന്നെ മിനായിലേക്കും അറഫയിലേക്കും പോകേണ്ട സമയത്തെക്കുറിച്ചു സര്‍ക്കാരിന്റെ കീഴിലെത്തിയ വോളന്റിയര്‍മാര്‍ ഹാജിമാരുടെ താമസസ്ഥലത്തെത്തി അറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ഹാജിമാര്‍ക്കുള്ള താല്‍ക്കാലിക ടെന്റുകള്‍ ഇതിനകം നിര്‍ണയിച്ചിട്ടുണ്ട്. ഇത് എളുപ്പത്തില്‍ മനസ്സിലാക്കുന്നതിനായി ഇന്ത്യന്‍ ഹജ്ജ് മിഷന്‍ മാപ്പ് തയ്യാറാക്കിയിട്ടുണ്ട്.
അറഫയില്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്റെ താല്‍ക്കാലിക ഓഫിസ് പ്രവര്‍ത്തിക്കും. ഇതിനടുത്തായി മെഡിക്കല്‍ വിഭാഗവും പ്രവര്‍ത്തിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss