|    Jun 23 Sat, 2018 11:38 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഹജ്ജിന് ഇത്തവണയും ചെലവേറും

Published : 15th January 2017 | Posted By: fsq

 

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് പോവാന്‍ ഇത്തവണ ചെലവേറും. ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കല്‍, മക്കയിലെ താമസ കെട്ടിടങ്ങളുടെ വാടക വര്‍ധന, രൂപയുടെ മൂല്യത്തകര്‍ച്ച തുടങ്ങിയെല്ലാം ഒന്നിക്കുന്നതോടെ ഹജ്ജിന് പോവാന്‍ ചെലവ് വര്‍ധിക്കും. സുപ്രിംകോടതിയുടെ നിര്‍ദേശത്തില്‍ പത്തുവര്‍ഷം കൊണ്ട് ഘട്ടംഘട്ടമായി നിര്‍ത്തലാക്കാന്‍ ആവശ്യപ്പെട്ട ഹജ്ജ് സബ്‌സിഡി ഈ വര്‍ഷവും 7000 മുതല്‍ 8000 രൂപവരെ കുറയും. ഈവര്‍ഷവും അടുത്ത വര്‍ഷവും കൂടി 7000 രൂപ സബ്‌സിഡി നല്‍കി ഹജ്ജ് സബ്‌സിഡി പൂര്‍ണമായും നിര്‍ത്തലാക്കാനാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയു ശ്രമം.   കഴിഞ്ഞ 2013ലാണ് ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശമുണ്ടായത്. ഒറ്റയടിക്ക് നിര്‍ത്താതെ ഘട്ടംഘട്ടമായി 2023 ഓടെ  നിര്‍ത്താനായിരുന്നു നിര്‍ദേശം. തുടര്‍ന്ന് അതെവര്‍ഷം മുതല്‍ വിമാന ടിക്കറ്റിന്‍മേല്‍ നല്‍കി വന്നിരുന്ന 8000 രൂപ കുറയ്ക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ നാലുവര്‍ഷം വരെ സബ്‌സിഡി ഒഴിവാക്കി തീര്‍ഥാടകരില്‍ നിന്നു തന്നെ ഈടാക്കി തുടങ്ങി. എന്നാല്‍, ആറ് വര്‍ഷം കൊണ്ട് പൂര്‍ണമായി നിര്‍ത്താനാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ തീരുമാനം. കഴിഞ്ഞ വര്‍ഷം 15,200 രൂപയായിരുന്നു ഹജ്ജ് സബ്‌സിഡി . വിമാന കമ്പനികളെ സഹായിക്കുന്നതിനാണു കേന്ദ്ര സര്‍ക്കാര്‍ ഹജ്ജ് സബ്‌സിഡി കൊണ്ടുവന്നത്. നിലവിലെ വിമാന നിരക്കിനേക്കാളും അധികം വരുന്ന തുക സര്‍ക്കാര്‍ വഹിക്കാറാണു പതിവ്. സുപ്രിംകോടതി വിധിയെ മുസ്്‌ലിം സംഘടനകള്‍ സ്വാഗതം ചെയ്തിരുന്നു. ഹജ്ജ്് സ്വന്തം ചെലവില്‍ പൂര്‍ണമായും നിര്‍വഹിക്കപ്പെടുന്ന ആരാധനാ കര്‍മം ആയതിനാല്‍ സര്‍ക്കാര്‍ ആനുകൂല്യത്തില്‍ പോകുന്നതിനോട് മുസ്്‌ലിം സംഘടനകളും, തീര്‍ഥാടകരും യോജിച്ചിരുന്നില്ല. നിര്‍ത്തലാക്കുന്ന സബ്‌സിഡി തുകയോടൊപ്പം, മക്കയിലെ കെട്ടിടങ്ങളുടെ വാടക കൂടി വര്‍ധിക്കുന്നതും ചെലവേറാന്‍ ഇടയാക്കും. കഴിഞ്ഞവര്‍ഷം ഗ്രീന്‍ കാറ്റഗറിയില്‍ അവസരം ലഭിച്ചവര്‍ക്ക് 2,19,000 രൂപയും, അസീസിയ്യ കാറ്റഗറിയിലുളളവര്‍ക്ക് 1,85,000 രൂപയുമാണ് ചിലവ്് വന്നത്. രൂപയും സൗദി റിയാലും തമ്മിലുളള അന്തരവും തുക വര്‍ധിക്കിനിടയാവും. മക്കയിലെ താമസ സ്ഥലങ്ങളുടെ കെട്ടിടങ്ങളുടെ വാടക നിശ്ചയിച്ചു വരികയാണ്. ഇതിനു ശേഷമായിരിക്കും രണ്ടാംഘഡു പണം നിശ്ചയിക്കുക. ഹജ്ജിന്റെ ആദ്യഗഡു പണം 81,000 രൂപയായി കേന്ദ്ര ഹജ്ജ് കമ്മിറ്റി നിശ്ചയിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss