|    Sep 25 Mon, 2017 5:09 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഹജ്ജിന് അവസരം ലഭിച്ചവരില്‍ 138 പേര്‍ യാത്ര റദ്ദാക്കി

Published : 8th May 2016 | Posted By: swapna en

കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് അവസരം ലഭിച്ചവരില്‍ 138 പേര്‍ യാത്ര റദ്ദാക്കി. ഈ വര്‍ഷം 9,943 പേര്‍ക്കാണ് അവസരം ലഭിച്ചിരുന്നത്. കൂടുതല്‍ പേരും സാമ്പത്തിക കാരണങ്ങളാലാണു യാത്ര റദ്ദാക്കിയത്. അവസരം ലഭിച്ചവരില്‍ കാറ്റഗറി മാറ്റാനും ബന്ധുക്കളായ തീര്‍ത്ഥാടകര്‍ക്ക് ഒരുമിച്ചു യാത്രചെയ്യാനും ഈ മാസം 15നകം അപേക്ഷിച്ചാല്‍ അവസരം നല്‍കും. ഹജ്ജിന് അവസരം ലഭിച്ചവരില്‍ കാറ്റഗറി മാറല്‍, വ്യത്യസ്ത കവറുകളിലുള്ളവര്‍ ഒന്നിച്ചു യാത്രചെയ്യാനുള്ള അവസരം തുടങ്ങിയവയ്ക്ക് അപേക്ഷ ഈ മാസം 15വരെ സ്വീകരിക്കും. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ ഹജ്ജ് പഠനക്ലാസുകളില്‍ അറിയിച്ചിരുന്നു. ഗ്രീന്‍, അസീസിയ്യ കാറ്റഗറിയിലാണ് മക്കയില്‍ തീര്‍ത്ഥാടകര്‍ക്ക് താമസസൗകര്യം നല്‍കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക