|    Jun 18 Mon, 2018 7:15 am
FLASH NEWS

ഹജ്ജിന്് പണമടയ്ക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

Published : 12th February 2018 | Posted By: kasim kzm

ഈരാറ്റുപേട്ട: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കര്‍മത്തിന് അവസരം ലഭിച്ചവര്‍ക്കു പണമടയ്ക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ആദ്യ ഗഡുവായി 81,000 രുപയാണ് അടയ്‌ക്കേണ്ടത്. ബാങ്കില്‍ പണം അടച്ച ശേഷം പേ ഇന്‍ സ്ലിപ്പ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസില്‍ നല്‍കണം. സംസ്ഥാനത്ത് നിന്ന് 10981 പേര്‍ക്കാണ് ഇതിനകം ഹജ്ജ് കര്‍മത്തിന് അവസരം ലഭിച്ചത്. ഇതില്‍ ശനിയാഴ്ച വരെ 9000ത്തിലേറെ പേര്‍ പണമടച്ച പേ ഇന്‍ സ്ലിപ്പ് ഹാജരാക്കിയിട്ടുണ്ടെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അധികൃതര്‍ പറഞ്ഞു. 176 പേര്‍ വിവിധ കാരണങ്ങളാല്‍ യാത്ര റദ്ദാക്കുന്നതായും അറിയിച്ചിട്ടുണ്ട്. പണം അടയ്‌ക്കേണ്ട  ഇന്ന് ബാങ്ക് സമയത്തിനുള്ളില്‍ പണം അടയ്ക്കാത്തവരുടെ യാത്ര റദ്ദാക്കപ്പെടും. ജില്ലയില്‍ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന  ഹജ്ജിന് പോകുന്ന 133 പേരില്‍ 69 പേര്‍ മീനച്ചില്‍ താലൂക്കില്‍ നിന്നാണ്. ഇതില്‍ 61 പേര്‍ ബാങ്കില്‍ പണം അടച്ചതായി മീനച്ചില്‍ താലൂക്ക് കോഓഡിനേറ്റര്‍ ഷിഹാബ് പുതുപറമ്പില്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss