|    Jul 21 Fri, 2017 10:28 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഹജ്ജിന്റെ പേരില്‍ പണം തട്ടിയ കേസ്: യുവാവ് പിടിയില്‍

Published : 27th April 2016 | Posted By: SMR

ആലുവ: ഹജ്ജ് തീര്‍ത്ഥാടനത്തിനു കൊണ്ടുപോവാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പലരില്‍ നിന്നായി മൂന്നു ലക്ഷം രൂപ വീതം വാങ്ങി കബളിപ്പിച്ച് മുങ്ങിയ യുവാവ് പോലിസ് പിടിയി ല്‍. കണ്ണൂര്‍ ഇരട്ടി വിളക്കോട് ഭാഗത്ത് പയ്യമ്പിള്ളി വീട്ടില്‍ ഇസ്മായീലി(24) നെയാണ് ആലുവ ഈസ്റ്റ് പോലിസ് അറസ്റ്റ് ചെയ്തത്.

ആലുവ ടൗണില്‍ ഫോക്കസ് എന്ന പേരില്‍ സ്ഥാപനം നടത്തിയാണ് പ്രതി തട്ടിപ്പു നടത്തിയിരുന്നതെന്ന് പോലിസ് പറഞ്ഞു. 2015 ല്‍ ഇയാള്‍ ഏകദേശം 24 ലക്ഷത്തോളം രൂപ ഇത്തരത്തില്‍ പലരില്‍ നിന്നായി തട്ടിയെടുത്തിട്ടുണ്ടെന്നും പോലിസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക