|    May 29 Mon, 2017 9:00 pm
FLASH NEWS

ഹജ്ജിനു പോയയാള്‍ മിനായില്‍ മരിച്ചു

Published : 11th September 2016 | Posted By: SMR

വേങ്ങര: ഭാര്യയ്‌ക്കൊപ്പം ഹജ്ജിനുപോയ ഹാജി ഹജ്ജ് ഒരുക്കങ്ങള്‍ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മിനായില്‍ മരിച്ചു. പറപ്പൂര്‍ കനറാ ബാങ്കിനു സമീപം മൂരിക്കുന്നന്‍ മൂസക്കുട്ടിഹാജി (70) ആണ് ഇന്നലെ രാത്രി ഇന്ത്യന്‍ സമയം ഏഴരയോടെ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചത്. ഭാര്യ പാത്തുമ്മുവിനൊപ്പം സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേനയാണ് ഹജ്ജിനു പോയത്. താമസസ്ഥലത്ത് കുഴഞ്ഞുവീണ ഹാജിയെ തൊട്ടടുത്ത മിന ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരിന്നു. മക്കള്‍: മുസ്തഫ, മുഹമ്മദ് റിയാസ്, പരേതനായ ഹാരിസ്, റസിയ, സുഹാറാബി, ഖൈറുന്നിസ, മൈമൂനത്ത്. മരുമക്കള്‍: ഉസ്മാന്‍, അഷ്‌റഫ്, അബ്ദുനാസര്‍, അബ്ദുറഹിമാന്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day