|    Dec 11 Tue, 2018 2:18 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഹജ്ജിനിടെ അപകടമെന്ന് വ്യാജ പ്രചാരണം

Published : 22nd August 2018 | Posted By: kasim kzm

മക്ക: ഹജ്ജിനിടെ കാറ്റിലും പൊടിക്കാറ്റിലും മക്കയില്‍ നിരവധി പേര്‍ക്ക് അപായം സംഭവിച്ചുവെന്ന പ്രചാരണം മന്ത്രാലയം നിഷേധിച്ചു. ഞായറാഴ്ച വൈകീട്ട് ശക്തമായ കാറ്റുണ്ടായി എന്നായിരുന്നു പ്രചാരണം. ഇക്കാര്യം ശരിയാണോ എന്ന് അന്വേഷിച്ച് നിരവധി പേര്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഹജ്ജിനിടെ ഒരു അപകടവും സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഞായറാഴ്ച വൈകീട്ട് രണ്ട് ഏഷ്യന്‍ തീര്‍ത്ഥാടകര്‍ മതില്‍ വീണു മരിച്ചിരുന്നു. ഇതല്ലാതെ ഒരു അപകടവും ഈ വര്‍ഷത്തെ ഹജ്ജിനിടെ സംഭവിച്ചിട്ടില്ല. മക്കയിലെ ഹോട്ടലിന് തീപിടിച്ചുവെന്ന പ്രചാരണവും ശരിയല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. അതിനിടെ സുരക്ഷ മുന്‍നിര്‍ത്തി, കല്ലേറ് കര്‍മം നിര്‍വഹിക്കുന്നതിന് ജംറയിലേക്ക് പോവുന്നവരും കല്ലേറ് കര്‍മം പൂര്‍ത്തിയാക്കി വിശുദ്ധ ഹറമിലേക്ക് പോവുന്നവരും ബാഗുകളും ലഗേജുകളും കൊണ്ടുപോവരുതെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. ഇക്കാര്യം ഉണര്‍ത്തി അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യന്‍, ചൈനീസ്, പേര്‍ഷ്യന്‍ ഭാഷകളില്‍ തീര്‍ഥാടകര്‍ക്ക് സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss