|    Jun 25 Sun, 2017 2:22 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഹജറുല്‍ അസ്‌വദ് ചുംബിക്കല്‍: സ്ത്രീകള്‍ക്ക് സമയം അനുവദിക്കുന്നത് പഠിക്കും

Published : 6th November 2016 | Posted By: SMR

മക്ക: വനിതകള്‍ക്കു ഹജറുല്‍ അസ്‌വദ് ചുംബിക്കാന്‍ പ്രത്യേക സമയം അനുവദിക്കണമെന്ന അഭിപ്രായത്തില്‍ സൗദി ശൂറാ കൗ ണ്‍സില്‍ ഇസ്‌ലാമിക കാര്യ സമിതി പഠനം നടത്തുന്നു. ദിവസത്തില്‍ വിവിധ ഘട്ടങ്ങളിലായി രണ്ടു മണിക്കൂര്‍ സമയം അനുവദിക്കണമെന്നാണ് നിര്‍ദേ ശം. പുരുഷന്മാരായ തീര്‍ത്ഥാടകരുടെ തിരക്കിനിടയില്‍ വനിതകള്‍ക്കു ഹജറുല്‍ അസ്‌വദ് ചുംബിക്കുന്നതിന് അവസരം ലഭിക്കുന്നില്ലെന്നു കണ്ടെത്തിയതിനാല്‍ ശൂറാ കൗണ്‍സില്‍ അംഗം ഡോ. മൂദി അല്‍ ദുഅയ്‌സിറാണ് ഇതു സംബന്ധിച്ച് പഠനം നടത്താന്‍ ആവശ്യപ്പെട്ടത്.
അതേസമയം ഈവര്‍ഷത്തെ ഉംറ സീസണ്‍ ആരംഭിച്ചതോടെ തീര്‍ത്ഥാടകരുടെ ഒഴുക്കു തുടങ്ങി. ഇതിനകം എഴുപതിനായിരത്തോളം പേര്‍ മക്കയിലെത്തി. ഇത്തവണത്തെ ഉംറ സീസണില്‍ ആദ്യ സംഘമെത്തിയത് കേരളത്തില്‍ നിന്നാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക