|    Jan 21 Sat, 2017 5:49 am
FLASH NEWS

ഹക്കീം വധം; സി.ബി.ഐ. രണ്ടു ദിവസത്തിനകം കേസ് ഏറ്റെടുക്കും

Published : 9th October 2015 | Posted By: swapna en

പയ്യന്നൂര്‍: പ്രമാദമായ ഹക്കീം വധക്കേസ് അന്വേഷണം സി.ബി.ഐ. രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ഏറ്റെടുക്കും.  ഹൈക്കോടതി ഉത്തരവ് ഉണ്ടായതോടെയാണ് കേസ് സി.ബി.ഐ. ഏറ്റെടുക്കാ ന്‍ തയ്യാറായത്. പയ്യന്നൂരിനടുത്ത് കൊറ്റി ജുമാമസ്ജിദ് ജീവനക്കാരനായിരുന്നു ദാമോദരന്‍ എന്ന ഹക്കീം 2014 ഫെബ്രുവരി 10നാണ് പള്ളി വളപ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ടത്. കേസ് ലോക്കല്‍ പോലിസ് അന്വേഷിച്ച് തുമ്പുണ്ടാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്.

ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പ്രതികളെ കുറിച്ച് ഏറെകുറെ വിവരങ്ങള്‍ ലഭിച്ചെങ്കിലും ശാസ്ത്രീയ തെളിവുകള്‍ എന്നതിന്റെ പേരില്‍ യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടെത്താനോ പ്രതികളെ അറസ്റ്റ് ചെയ്യാനോ കഴിഞ്ഞില്ല. തുടര്‍ന്നാണ് കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യം ശക്തമായത്. ഇതിനിടയില്‍ ഹക്കീമിന്റെ ഭാര്യ കേസ് സി.ബി.ഐക്ക് കൈമാറണമെന്ന് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. തുടര്‍ന്നാണ് കഴിഞ്ഞ മാസം എട്ടിന് ജസ്റ്റിസ് അലക്്‌സണ്ടര്‍ തോമസ് കേസ് സി.ബി.ഐക്ക് വിട്ട് ഉത്തരവായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 51 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക