|    Nov 14 Wed, 2018 6:45 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സൗഹൃദ സംഭാഷണം വളച്ചൊടിച്ചു : അഹ്മദ് ശരീഫ്

Published : 2nd November 2017 | Posted By: fsq

 

കോഴിക്കോട്: ഇന്ത്യ ടുഡെ ചാനല്‍ സ്റ്റിങ് ഓപറേഷന്‍ എന്ന മട്ടില്‍ പുറത്തുവിട്ടത് സൗഹൃദ സംഭാഷണം വളച്ചൊടിച്ചതാണെന്ന് പി അഹ്മദ് ശരീഫ്. ഡല്‍ഹിയിലുള്ള ജേണലിസ്റ്റ്— സുഹൃത്തുമായി ഒന്നരമാസം മുമ്പ് കണ്ടിരുന്നു.  ദീര്‍ഘ സംഭാഷണത്തില്‍ അറബിക്കല്യാണം, മുത്വലാഖ്,  പര്‍ദ, കള്ളപ്പണം, ഹവാല തുടങ്ങി പല വിഷയങ്ങളും വന്നിരുന്നു. ഇതില്‍ ഹവാല ഇന്ത്യയിലെങ്ങും വരുന്നതുപോലെ കേരളത്തിലും വരുന്നുണ്ടെന്ന് പറഞ്ഞു. പ്രവാസികള്‍ വീട്ടിലേക്ക് പണം അയക്കുന്നത് ഹവാലയായും അല്ലാതെയും  എന്നും പറഞ്ഞു. താന്‍ എത്ര വീട്ടിലേക്ക് അയച്ചു എന്നതിന് മറുപടി നല്‍കി. ആഗോള ഇസ്‌ലാമിക നവോത്ഥാനം എന്നത് എല്ലാ മുസ്‌ലിംകളും ലോകാടിസ്ഥാനത്തില്‍  കടമയായി കാണുന്നതാണെന്നും സംസാരത്തില്‍ വന്നു. ഈ സംസാരങ്ങളില്‍  പോപുലര്‍ ഫ്രണ്ടിനെക്കുറിച്ച ചോദ്യങ്ങള്‍ ഫിറ്റ് ചെയ്ത് കെട്ടുകഥ  സൃഷ്ടിച്ചതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss