|    Oct 24 Wed, 2018 3:58 am
FLASH NEWS

സൗഹൃദ മാനുഷിക മൂല്യങ്ങള്‍ കേരളത്തെ വേറിട്ടതാക്കുന്നു: മന്ത്രി പി തിലോത്തമന്‍

Published : 31st January 2017 | Posted By: fsq

 

കായംകുളം: ജാതി മത ചിന്തകള്‍ക്കെതിരേ ജനങ്ങള്‍ നേടിയ സൗഹൃദമാണ് മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തെ വേറിട്ടു നിര്‍ത്തുന്നതെന്ന് ഭക്ഷ്യ മന്ത്രി പി തിലോത്തമന്‍ അഭിപ്രായപ്പെട്ടു. കായംകുളം കീരിക്കാട് മുര്‍ശിദുല്‍ അനാം ഹയര്‍ സെക്കന്ററി മദ്‌റസ സുവര്‍ണ ജൂബിലി ആഘോഷം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കീരിക്കാട് മുസ് ലിം ജമാഅത്ത് പ്രസിഡന്റ് എ സൈനുല്‍ ആബ് ദീന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കീരിക്കാട് മുസ് ലിം ജമാഅത്തിന്റെ ഉപഹാരം പ്രസിഡന്റ് മന്ത്രിക്ക് സമര്‍പ്പിച്ചു.വിദ്യാഭ്യാസ അവാര്‍ഡ് ദാനം നഗരസഭ ചെയര്‍മാന്‍ അഡ്വ. എന്‍ ശിവദാസനും കലാമല്‍സര വിജയികള്‍ക്കുള്ള സമ്മാനദാനം നഗരസഭ പ്രതിപക്ഷ നേതാവ് യു മുഹമ്മദും ലഹരി വിരുദ്ധ ബോധവല്‍ക്കരണ കാംപയിന്റെ ഉദ്ഘാടനം കെ സദനും നിര്‍വഹിച്ചു. പൊതുപരീക്ഷ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം സ്വദര്‍ മുഅല്ലിം മുഹമ്മദ് സാലിഹ് ഫൈസിയും മദ്‌റസ ശാക്തീകരണ പദ്ധതി ഉദ്ഘാടനം റെയിഞ്ച് പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ അയ്യൂബ് ഖാന്‍ മന്നാനിയും നിര്‍വഹിച്ചു.മഹല്ലില്‍ നടപ്പാക്കുന്ന കരിയര്‍ ഗൈഡന്‍സ് കോച്ചിങ് കോഴ്‌സ് ഉദ്ഘാടനം നഗരസഭ കൗണ്‍സിലര്‍ എ ഇര്‍ഷാദും പ്രീമാര്യേജ് കൗണ്‍സിലിങ് കോഴ്‌സ് ഉദ്ഘാടനം താലൂക്ക് വികസന സമിതിയംഗം എ എ റഹീമും, ജീവ കാരുണ്യ സെല്‍ ഉദ്ഘാടനം നഗരസഭ കൗണ്‍സിലര്‍ എ അബ്ദുല്‍ ജലീലും യുവജന, വയോജന സാംസ്‌കാരിക പഠന പദ്ധതി ഉദ്ഘാടനം നഗരസഭ കൗണ്‍സിലര്‍ കരുവില്‍ നിസാറും സന്നദ്ധ സേവന പദ്ധതി ഉല്‍ഘാടനം നഗരസഭ കൗണ്‍സിലര്‍ മുണ്ടകത്തില്‍ നവാസും നിര്‍വ്വഹിച്ചു. ഇമാം ശിഹാബുദ്ധീന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss